News n Views

ലൂസി കളപ്പുരയ്‌ക്കെതിരെ ഭീഷണിയുമായി സഭ ; പൊലീസിന് നല്‍കിയ പരാതികള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയെന്ന് കത്ത് 

THE CUE

എഫ്‌സിസി സഭയ്‌ക്കെതിരെ പൊലീസിന് നല്‍കിയ പരാതികള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയിലിന് സഭയുടെ ഭീഷണിക്കത്ത്. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സഭയുടെ നോട്ടീസിലെ പരാമര്‍ശം. സഭയില്‍ തന്നിഷ്ടപ്രകാരം ജീവിക്കാമെന്ന് കരുതരുത്. പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ സഭയില്‍ തുടരാം. ഇല്ലെങ്കില്‍ മറ്റ് കന്യാസ്ത്രീകള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നാണ് കത്തില്‍ നിന്നുള്ള സൂചന.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തതിനല്ല ലൂസിയെ പുറത്താക്കിയത്. മറ്റ് ചില കാരണങ്ങളാലാണ് നടപടിയെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. പുറത്താക്കല്‍ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. കേസും ആരോപണങ്ങളും സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകരായ ദമ്പതികള്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് സിസ്റ്റര്‍ ലൂസിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടന്നിരുന്നു. ഇതിനെതിരായ ലൂസിയുടെ പരാതിയില്‍ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കൂടാതെ ലൂസിയെ മഠത്തില്‍ പൂട്ടിയിടുന്ന സംഭവമുണ്ടായി. ഇതുള്‍പ്പെടെയുള്ള പരാതികള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT