News n Views

താമരചിഹ്നം ചേര്‍ത്താല്‍ പാസ്‌പോര്‍ട്ടിന് ലഭിക്കുന്ന അധികസുരക്ഷയെന്ത് ?; പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം 

THE CUE

പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമരചിഹ്നം ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉള്‍പ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ തിരിച്ചെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ കോഴിക്കോട് എംപി എംകെ രാഘവനാണ് വിഷയം ഉന്നയിച്ചത്. പാസ്‌പോര്‍ട്ട് ഓഫീസര്‍ ഒപ്പിടുന്നതിന് തൊട്ടുതാഴെയായാണ് താമരയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം ഉല്‍പ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചിട്ടില്ല. താമരയുടെ ചിത്രം നല്‍കുന്നതിലൂടെ എന്ത് അധിക സുരക്ഷയാണ് പാസ്‌പോര്‍ട്ടിന് ഉണ്ടാവുകയെന്ന്എം കെ രാഘവന്‍ ചോദിച്ചു. സിംഹത്തിന്റെ ചിത്രം ഒഴിവാക്കാനുള്ള സാഹചര്യമെന്തെന്നും കാവിവല്‍ക്കരണത്തിനുള്ള ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരു, കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസുകളിലാണ് പുതിയ രീതിയില്‍ അച്ചടിച്ചവ എത്തിച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഇവ അടിയന്തരമായി തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എന്‍ കെ പ്രേമചന്ദ്രന്‍,ഡിഎംകെ നേതാവ് ടിആര്‍ ബാലു തുടങ്ങിയവരും ആവശ്യപ്പെട്ടു. ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ സഭയില്‍ ഉണ്ടായിരുന്നെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT