News n Views

‘പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കണം’; നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം കനക്കുമ്പോള്‍, പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കണമെന്ന ആഹ്വാനവുമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് താന്‍ ഈ നിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പൊതുമുതല്‍ നശിപ്പിച്ചാല്‍ അവരെ വെടിവെയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തോടും റെയില്‍വേ അധികൃതരോടും പറഞ്ഞിട്ടുണ്ട് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു റെയില്‍വേ സഹമന്ത്രിയുടെ പ്രതികരണം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല. റെയില്‍വേയില്‍ അടിസ്ഥാന സൗകര്യവികസനവും ശുചിത്വവും ഉറപ്പുവരുത്താനായി 13 ലക്ഷം ജീവനക്കാരാണ് രാപ്പകലില്ലാതെ ജോലി ചെയ്യുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പിന്‍തുണയോടെ സാമൂഹ്യവിരുദ്ധര്‍ അക്രമം അഴിച്ചുവിടുകയാണ്.

അങ്ങനെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ അതാത് മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ഇന്ത്യയോട് ചേര്‍ക്കാന്‍ രാജ്യത്തിന്റെ ആദ്യത്തെ അഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നടത്തിയതുപോലുള്ള കര്‍ശന നടപടികള്‍ എടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. കടുത്ത നടപടികളെന്ന് പറഞ്ഞാല്‍ വെടിവെയ്ക്കുകയെന്നതാണെന്നും അംഗദി വിശദീകരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT