News n Views

മുഖ്യമന്ത്രി ആത്മീയത നഷ്ടപ്പെട്ട നാറാണത്തുഭ്രാന്തനെപ്പോലെ; അധിക്ഷേപ പരാമര്‍ശവുമായി പിഎസ് ശ്രീധരന്‍പിള്ള 

THE CUE

ആത്മീയത നഷ്ടപ്പെട്ട നാറാണത്തുഭ്രാന്തനെ പോലെയാണ് മുഖ്യമന്ത്രിയെന്ന് അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ള. ശബരിമല വിഷയത്തില്‍ പൊലീസ് ആര്‍എസ്എസിന് സര്‍ക്കാരിനെ ഒറ്റിക്കൊടുത്തെന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ആദ്യ ഘട്ടത്തിലെ ഇടപെടല്‍ നല്ല രീതിയിലായിരുന്നെങ്കിലും തമിഴ്‌നാട്ടിലെ മനീതി സംഘമെത്തിയപ്പോള്‍ പൊലീസ് നാറാണത്ത് ഭ്രാന്തനെപോലെ പെരുമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു പരാമര്‍ശം. ഇതേക്കുറിച്ചുള്ള പ്രതികരണത്തിലാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. പൊലീസിനെതിരായ വിമര്‍ശനം യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനാണ്‌. മുഖ്യമന്ത്രി മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പിഎസ്എസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും സിപിഎം ഫ്രാക്ഷന്‍ പിഎസ്‌സിയിലുമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ചെയ്ത പാപം തുറന്നു പറഞ്ഞാൽ ? ത്രില്ലർ ട്രാക്കിൽ ദി റൈഡ് ട്രെയ്‌ലർ

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

SCROLL FOR NEXT