News n Views

പുതുവൈപ്പ് ഐഒസി പ്ലാന്റ്: നിരോധനാജ്ഞ ലംഘിച്ചു; സമരക്കാരെ അറസ്റ്റ് ചെയ്തു

THE CUE

പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ സമര ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. എല്‍ പി ജി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.

രാവിലെ എട്ടുമണിയോടെ സ്ത്രീകടക്കമുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേഡിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കി.

ഐഒസി പ്ലാന്റിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിനായി കൊച്ചി നഗരസഭയിലെ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ടര വര്‍ഷമായി പ്ലാന്റിനെതിരെ സമരത്തിലാണ് പ്രദേശവാസികള്‍. പദ്ധതിയുടെ പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിക്കാനിക്കുകയാണ്. ഇതോടെയാണ് പൊലീസ് സുരക്ഷ ഒരുക്കി നിര്‍മാണം പുനരാരംഭിച്ചത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT