രൂപ് രേഖാ വര്‍മ്മ
രൂപ് രേഖാ വര്‍മ്മ

പൊലീസ് ബാരിക്കേഡിനുമുകളിലെ 70കാരി; പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച് ലഖ്‌നൗ സര്‍വ്വകലാശാല മുന്‍ വിസി

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം തുടരുന്നതിനിടെ സമരരംഗത്തെ എഴുപതികാരിയുടെ ചിത്രം ഏറ്റെടുത്ത് പ്രതിഷേധക്കാര്‍. സിഎഎ-എന്‍ആര്‍സി വിരുദ്ധ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ ബാരിക്കേഡിന് മുകളില്‍ കയറി പൊലീസിനെ നോക്കുന്ന രൂപ് രേഖാ വര്‍മ്മയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ലഖ്‌നൗ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറാണ് രൂപ് രേഖാ വര്‍മ്മ. വ്യാഴാഴ്ച്ച ലഖ്‌നൗവിലെ പരിവര്‍ത്തന്‍ ചൗക്കില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാന്‍ ആദ്യമെത്തിയ സാമൂഹിക പ്രവര്‍ത്തക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വലിയ അളവിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്, സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിലൂടെ ഞങ്ങള്‍ എന്തോ കുറ്റകൃത്യം ചെയ്യുകയാണെന്നതുപോലെ, സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്.

രൂപ് രേഖാ വര്‍മ്മ

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം തുടരുകയാണ്.
രൂപ് രേഖാ വര്‍മ്മ
‘ഞാന്‍ വളര്‍ന്ന ഇന്ത്യ ഇങ്ങനെയായിരുന്നില്ല’; പൗരത്വനിയമത്തിനെതിരെ വിശാല്‍ ഭരദ്വാജ്
Summary

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുപിയില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ 21 സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത 42 പ്രതിഷേധക്കാരിലെ ഒമ്പത് കുട്ടികളെ വിട്ടയക്കാമെന്ന ഉപാധിയേത്തുടര്‍ന്നായിരുന്നു ഇത്. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം തുടരണമെന്ന് കീഴടങ്ങുന്നതിന് മുമ്പ് ആസാദ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രൂപ് രേഖാ വര്‍മ്മ
സിഎഎ പ്രക്ഷോഭം: ആസാദ് കീഴടങ്ങിയത് കസ്റ്റഡിയിലായ കുട്ടികളെ വിട്ടയക്കാന്‍; ‘പ്രതിഷേധം തുടരണം’

Related Stories

No stories found.
logo
The Cue
www.thecue.in