Kerala Assembly Election 2026

പിണറായിക്കാലത്തിനായി മോഹന്‍ലാലും കളത്തില്‍; മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വരുന്നു

മുഖ്യമന്ത്രിയുമായി മോഹന്‍ലാലിന്റെ അഭിമുഖം വരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി കളത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായായാണ് അഭിമുഖം. ഫെബ്രുവരി 24 ചൊവ്വാഴ്ച അഭിമുഖത്തിന്റെ ടീസര്‍ പുറത്തു വിടും. മുഖ്യമന്ത്രിയുടെയും സര്‍ക്കാര്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയുമാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. അഭിമുഖത്തിന്റെ ചിത്രീകരണം ക്ലിഫ് ഹൗസില്‍ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്നു. സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍, മോഹന്‍ലാലിന്റെ സുഹൃത്തും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എം.ബി.സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രീകരണം.

തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഉപരിയായി പിണറായി വിജയന്റെ വ്യക്തിജീവിതവും രാഷ്ട്രീയവുമായിരിക്കും അഭിമുഖത്തില്‍ ചര്‍ച്ചയാവുക. ഇരുവരും ഒന്നിച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ചത്. തുടര്‍ന്ന് ഔദ്യോഗിക പേജുകളില്‍ അഭിമുഖത്തിന്റെ സ്ഥിരീകരണം വന്നു. വൈകിട്ട് ടീസര്‍ റിലീസ് ചെയ്യുമെന്ന കാര്‍ഡുകള്‍ കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജിലും പിആര്‍ഡിയുടെ പേജുകളിലും പ്രത്യക്ഷപ്പെട്ടു. ഇടത് അനുകൂല പേജുകളിലും പിന്നാലെ ഇത് സംബന്ധിച്ചുള്ള കാര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി മോഹന്‍ലാല്‍ നടത്തിയ അഭിമുഖം കെപിസിസി ചാനലായ ജയ്ഹിന്ദ് സംപ്രേഷണം ചെയ്തിരുന്നു. മൂന്നാം ഭരണം എന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് എല്‍ഡിഎഫ് കടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും അതിന് നേതൃത്വം നല്‍കുകയെന്ന് മുന്നണി നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT