News n Views

ശിവരഞ്ജിത്തും നസീമും പൊലീസ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടതെങ്ങനെ ? സ്‌പെഷ്യല്‍ ബ്രാഞ്ചും പിഎസ്‌സിയും അന്വേഷിക്കും 

THE CUE

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമ കേസിലെ പ്രതികള്‍ പി.എസ്.സി യുടെ പൊലീസ് ബറ്റാലിയന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നത്. അതേസമയം പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ വിവാദമുയര്‍ന്ന സാഹചര്യത്തില്‍ പിഎസ്‌സിയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതിയും യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി ബറ്റാലിയന്‍(കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാമനാണ്.

കൂട്ടുപ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ എഎന്‍ നസീം ഇതേ ലിസ്റ്റില്‍ 28ാം റാങ്കുകാരനുമാണ്. നസീമും അമറും ചേര്‍ന്ന് അഖിലിനെ പിടിച്ചുനിര്‍ത്തുകയും ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് ശേഷമാണ് ഇരുവരും പിഎസ്‌സിയുടെ പൊലീസ് പട്ടികയിലുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇരുവരും ഒരേ സെന്ററിലാണ് പരീക്ഷയെഴുതിയതെന്ന വിവരവും പുറത്തുവന്നു.

ഇതോടെ പിഎസ്എസിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തില്‍ ആ ഭരണഘടനാ സ്ഥാപനത്തിന് നേരെയും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് പൊലീസും പിഎസ്‌സിയും അന്വേഷണത്തിന് നടപടി സ്വീകരിച്ചത്. എഴുത്തുപരീക്ഷയില്‍ 78.33 ഉം സ്‌പോര്‍ട്‌സ് വെയിറ്റേജ് ആയി 13.58 ഉം അടക്കം ശിവരഞ്ജിത്തിന് 91.91 മാര്‍ക്കുണ്ട്. രണ്ടാം റാങ്കുകാരന് 78 മാര്‍ക്കാണുള്ളത്. 28ാം റാങ്കുള്ള നസീമിന് 65.33 മാര്‍ക്കുമാണ്. സാധാരണ ഗതിയില്‍ ഒരു മാസത്തിനകം ഇവര്‍ക്ക് നിയമന ശുപാര്‍ശ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ പിഎസ്‌സി വഴിയുള്ള ഉദ്യോഗ പ്രവേശനത്തില്‍ പ്രശ്‌നങ്ങളുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT