News n Views

‘കശ്മീരില്‍ പ്ലോട്ടുകള്‍’; 370,35 എ വകുപ്പുകള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ ഗൂഗിളിലെ കൂടുതല്‍ തിരച്ചില്‍ ഇങ്ങനെ 

THE CUE

ഭരണഘടനയിലെ 370, 35 എ വകുപ്പുകളില്‍ കേന്ദ്രസര്‍ക്കാര്‍ പൊളിച്ചെഴുത്ത് നടത്തിയപ്പോള്‍ കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് കശ്മീരിലെ പ്ലോട്ടുകള്‍. ഡല്‍ഹി,ഹരിയാന ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കശ്മീരിലെ ഭൂമി തേടിയവരില്‍ കൂടുതലും. ജമ്മു കശ്മീരിനുള്ള പത്യേക പദവിയും പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.

35 എ വകുപ്പ് പ്രകാരം കശ്മീരില്‍ സ്ഥിരതാമസക്കാര്‍ അല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങാനാകുമായിരുന്നില്ല. ആ വകുപ്പ് എടുത്തുകളഞ്ഞതോടെ ഇനി കശ്മീരില്‍ സ്ഥിരതാമസക്കാര്‍ അല്ലാത്തവര്‍ക്കും ഭൂമി വാങ്ങാം. അതായത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഭൂമി വാങ്ങാം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞതും ഇക്കാര്യമാണ്. കശ്മീരിലെ പ്ലോട്ടുകള്‍ എന്നാണ് കൂടുതല്‍ ആളുകള്‍ തിരഞ്ഞത്.

എങ്ങിനെയാണ് ഇവിടെ ഭൂമി ലഭിക്കുകയെന്നുമാണ് ആളുകള്‍ തേടിയത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ കശ്മീരിനെ വിഭജിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ ലഡാക്കിലും ഭൂമി ലഭിക്കാനുണ്ടോയെന്ന് ആളുകള്‍ വ്യാപകമായി തിരഞ്ഞിട്ടുണ്ട്. വില്ലകള്‍ക്ക് വേണ്ടി തേടിയവരുമുണ്ട്. അമിത് ഷാ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ കശ്മീരില്‍ പ്ലോട്ടുകള്‍ വില്‍പ്പനയ്ക്ക് എന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ഭൂമിക്ക് വേണ്ടി ആളുകള്‍ കൂട്ടമായി തിരച്ചിലാരംഭിച്ചത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT