കശ്മീര്‍ വിഭജന ബില്ലിനുള്ള പ്രമേയം ലോക്‌സഭയില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഹൈബി ഈഡനും ടിഎന്‍ പ്രതാപനും ;ശേഷം ശാസന 

കശ്മീര്‍ വിഭജന ബില്ലിനുള്ള പ്രമേയം ലോക്‌സഭയില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഹൈബി ഈഡനും ടിഎന്‍ പ്രതാപനും ;ശേഷം ശാസന 

ലോക്‌സഭയില്‍ കശ്മീര്‍ വിഭജന ബില്ലിനുള്ള പ്രമേയം കീറിയെറിഞ്ഞ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും . ഇതേതുടര്‍ന്ന് ഇരുവരെയും സ്പീക്കര്‍ വിളിച്ചുവരുത്തി ശാസിച്ചു. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.എന്നാല്‍ ധൃതിപിടിച്ചുള്ള നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. ശേഷം പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

കശ്മീര്‍ വിഭജന ബില്ലിനുള്ള പ്രമേയം ലോക്‌സഭയില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഹൈബി ഈഡനും ടിഎന്‍ പ്രതാപനും ;ശേഷം ശാസന 
റദ്ദുചെയ്ത സ്വാതന്ത്ര്യവാഗ്ദാനം: ആര്‍ട്ടിക്കിള്‍ 370ഉം 35എയും കശ്മീരികള്‍ക്ക് എന്തായിരുന്നു

ഇതിനിടെയാണ് ഹൈബിയും പ്രതാപനും പ്രമേയം കീറിയെറിഞ്ഞത്. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനെയും ഹൈബി ഈഡനെയും ചേംബറിലേക്ക് വിളിച്ചുവരുത്തി സ്പീക്കര്‍ ഓം ബിര്‍ള ശാസിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇരുവരെയും വിളിച്ചുവരുത്തിയ സ്പീക്കര്‍, പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടവിരുദ്ധമാണെന്നും പറഞ്ഞു. സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ ഇരുവരെയും അറിയിച്ചു.

logo
The Cue
www.thecue.in