News n Views

മൊബൈല്‍ സ്വിച്ച്ഡ് ഓഫ്, വീട്ടിലോ ഓഫീസിലോ ഇല്ല; കുന്നുകരയില്‍ നിന്ന് ഇബ്രാഹിം കുഞ്ഞ് പോയതെവിടേക്ക് ?  

THE CUE

പാലാരിവട്ടംപാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ബന്ധപ്പെടാനാകുന്നില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. പിഎയുടെ നമ്പറിലും ലഭ്യമാകുന്നില്ല. കൊച്ചിയിലെ വീട്ടിലോ എംഎല്‍എ ഓഫീസിലോ അദ്ദേഹമില്ല. അറസ്റ്റിന് സാധ്യത തെളിഞ്ഞെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ഇബ്രാഹിംകുഞ്ഞ് ആലുവയിലെ കുന്നുകരയിലായിരുന്നു. മഴക്കെടുതി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തോടൊപ്പമാണ് അദ്ദേഹം ഉണ്ടായിരുന്നത്.

രാവിലെ 11.30 വരെ അദ്ദേഹം ഈ സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇതിന് ശേഷമാണ് മൊബൈല്‍ ഫോണുകള്‍ ഓഫാകുന്നത്. പിന്നീട് വീട്ടിലോ ഓഫീസിലോ എത്തിയിട്ടില്ല. കുന്നുകരയില്‍ നിന്ന് അദ്ദേഹം എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല. അറസ്റ്റ് ഭയന്ന് മാറിനില്‍ക്കുകയാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നു. രാത്രിയിലാണ് എംഎല്‍എ ഹോസ്റ്റല്‍ വിട്ട് കൊച്ചിയിലേക്ക് തിരിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണകമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതെന്ന് കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നല്‍കിയിരുന്നു.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍ഡപ്പറേഷന്റെ അന്നത്തെ എംഡിയുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ ഉത്തരവിന്‍മേലാണ് 8.25 കോടി നല്‍കിയതെന്നാണ് സൂരജിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയായിരുന്നു വിജിലന്‍സ്. അതിനിടെയാണ് അദ്ദേഹത്തിന്റെ ഫോണുകള്‍ സ്വിച്ച്ഡ് ഓഫായതും വീട്ടിലോ ഓഫീസിലോ എത്താതെയുള്ള മാറിനില്‍ക്കലും. ടി ഒ സൂരജിനെ കൂടാതെ ആര്‍ബിഡിസികെ മുന്‍ എജിഎം എംടി തങ്കച്ചന്‍, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT