പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 

പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിജിലന്‍സ് അന്വേഷണ സംഘം. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റില്‍ തന്നെ വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ ലഭിച്ചിരുന്നു. പിഡബ്ലിയുഡി സെക്രട്ടറി ആയിരുന്ന ടി ഒ സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ മാത്രം പ്രതിയാക്കി രാഷ്ട്രീയ നേതൃത്വം ഒത്തുകളിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ആര്‍ഡിഎസ് പ്രൊജക്ട്‌സിന് പദ്ധതിയുടെ കരാര്‍ നല്‍കിയതുള്‍പ്പെടെയുള്ള 140 രേഖകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകളുണ്ട്.

പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 
പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍

പതിനേഴ് പേരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. ടി ഒ സൂരജ് ഇതിലുണ്ടായിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിനായി രണ്ട് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നാണ് നിര്‍ദേശം. ഒന്നാം പ്രതി ആര്‍ ഡി എസ് പ്രൊജക്ട്‌സ്് ലിമിറ്റഡ് എം ഡി സുമിത് ഗോയല്‍, ആര്‍ ബി ഡി സി കെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം ഡി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരും വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളും കേസില്‍ നിര്‍ണായകമാണ്.

പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 
യുഎന്‍എ ഫണ്ട് തിരിമറി: ജാസ്മിന്‍ ഷായടക്കം നാല് പ്രതികള്‍ക്കായി ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ് 

കരാറുകാരായആര്‍ഡിഎസിന്റെ ടെന്‍ഡര്‍ അംഗീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. നിര്‍മ്മാണ കമ്പനിയുടെ സാമ്പത്തിക, സാങ്കേതിക യോഗ്യതകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാതെ ടെണ്ടര്‍ അപേക്ഷ മാത്രം നല്‍കിയ ആര്‍ഡിഎസിന് കരാര്‍ നല്‍കി. ആര്‍ബിഡിസികെയിലേയും കിറ്റ്‌കോയിലേയും ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നു. ചട്ടങ്ങള്‍മറികടന്ന്കുറഞ്ഞ പലിശ നിരക്കില്‍വായ്പ അനുവദിച്ചു. പ്രീ ബിഡ് യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായിപിഡബ്യൂഡി സെക്രട്ടറി ആയിരുന്ന ടി ഒ സൂരജാണ്കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്ട്‌സിന് വായ്പ നല്‍കാന്‍ ഉത്തരവിട്ടത്. ഇത് തന്റെ അനുമതിയോടെയല്ലെന്നാണ്വി കെഇബ്രാഹിം കുഞ്ഞ് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ വാദിച്ചിരിക്കുന്നത്.

പാലാരിവട്ടം: വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകള്‍; വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് 
ഫേസ്ബുക്കില്‍ വീണ്ടും മെഗാ വിവരച്ചോര്‍ച്ച; 41.9 കോടി അക്കൗണ്ട് ഉടമകളുടെ ഫോണ്‍ നമ്പര്‍ പരസ്യമായി

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പാലത്തിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തത്. ആര്‍ഡിഎസ് പ്രൊജക്ട്‌സിന് കരാര്‍ ലഭിച്ചു. 2016 ഒക്ടോബര്‍ 16ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പാലം ഉദ്ഘാടനം ചെയ്തു. അധികം വൈകാതെ തന്നെ തകരാറുകള്‍ കണ്ടുതുടങ്ങിയ പാലം 2019 മെയ് രണ്ടോടെ അടയ്‌ക്കേണ്ടി വന്നു. പാലത്തിന്റെ രൂപരേഖ മുതല്‍ നിര്‍മ്മാണം വരെ അപാകത സംഭവിച്ചെന്ന് സര്‍ക്കാര്‍ കണ്ടെത്തി. പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാലത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ സ്വന്തം ചെലവില്‍ ചെയ്യാമെന്ന വ്യവസ്ഥയിലായിരുന്നു നിര്‍മ്മാണക്കരാര്‍. തകരാര്‍ കണ്ടെത്തിയതിനാല്‍ അഞ്ചു കോടിയോളം രൂപയുടെ ബില്ല് ആര്‍ഡിഎസ് പ്രൊജക്ട്‌സിന് മാറിനല്‍കിയിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in