News n Views

‘ഒരു തെറ്റും ചെയ്തിട്ടില്ല,പറയുന്നത് മനസ്സാക്ഷിയുടെ കരുത്തില്‍’; പാലാരിവട്ടംപാലം അഴിമതി വിഷയത്തില്‍ ഉമ്മന്‍ചാണ്ടി 

THE CUE

പാലാരിവട്ടംപാലം അഴിമതിയില്‍ പങ്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരുതെറ്റും ചെയ്തിട്ടില്ല. മനസ്സാക്ഷിയുടെ കരുത്തിലാണ് ഇത് പറയുന്നതെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് വിശദീകരിച്ചു. പാലായില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നത്. അത് വിലപ്പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലാരിവട്ടംപാലം അഴിമതി കേസില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.

പണി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് കരാറുകരാന് മുന്‍കൂര്‍ പണം നല്‍കിയത്. എന്നാല്‍ പലിശ ഇല്ലാതെയാണ് മുന്‍കൂര്‍ പണം നല്‍കിയതെന്ന ആരോപണം തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് അന്വേഷണത്തെയും യുഡിഎഫ് സ്വാഗതം ചെയ്യുന്നു. അഴിമതി കാണിച്ചവര്‍ നിയമത്തിന് മുന്നില്‍ വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT