News n Views

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാതെ ഹൈക്കോടതി ; അന്വേഷണത്തില്‍ പാളിച്ചയെന്ന് പൊലീസിന് രൂക്ഷവിമര്‍ശനം 

THE CUE

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിക്കാനിടയായ അപകടമുണ്ടാക്കിയ കേസില്‍ ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇത് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. അതേസമയം അന്വേഷണത്തിലെ ഗുരുതര വീഴ്ചകളില്‍ ഹൈക്കോടതി പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അന്വേഷണത്തില്‍ പാളിച്ചകളുണ്ടായതായി ഹൈക്കോടതി നിരീക്ഷിച്ചു.

ശ്രീറാമിന്റെ വൈദ്യ പരിശോധന വൈകിപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്.ശ്രീറാമിന്റെ രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമേയുള്ളൂവെന്നും അന്വേഷണത്തില്‍ പൊലീസ് പ്രൊഫഷണലിസം കാണിച്ചില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ 304 ാം വകുപ്പ് നിലനില്‍ക്കുമോയെന്ന് പറയാനാവില്ല. ശ്രീറാമിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് വ്യക്തമായ പദ്ധതികളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസ് ഡയറിയും രക്തപരിശോധനാഫലവും പരിശോധിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായത് ഒമ്പത് മണിക്കൂറിന് ശേഷമായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിന് ശേഷം പൊലീസ് സാധാരണ നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ലെന്ന് വ്യക്തമായിരുന്നു. ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.സുഹൃത്ത് വഫ ഫിറോസിന്റെ കാര്‍ ശ്രീറാം മദ്യലഹരിയില്‍ ഓടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT