ശ്രീറാം അപകടമുണ്ടാക്കിയത് അമിത ലഹരിക്ക് അടിമപ്പെട്ട്, അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും മുഖ്യമന്ത്രി 

ശ്രീറാം അപകടമുണ്ടാക്കിയത് അമിത ലഹരിക്ക് അടിമപ്പെട്ട്, അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും മുഖ്യമന്ത്രി 

അമിതമായ ലഹരിക്ക് അടിമപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം നന്നായി മദ്യപിച്ചിരുന്നുവെന്നാണ് ആ സമയത്ത് അദ്ദേഹത്തെ നേരിട്ട് കണ്ടവര്‍ പറയുന്നത്. മദ്യപിച്ച് വണ്ടിയോടിക്കാന്‍ പാടില്ലെന്ന് അറിയാത്ത ആളല്ലല്ലോ ശ്രീറാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പദവിയുള്ള ഉദ്യോഗസ്ഥനാണ്. ആ ധാരണ ഉണ്ടാകേണ്ട ആളുമാണ്. മദ്യം കഴിച്ചില്ലെങ്കില്‍ പോലും അമിത വേഗതയില്‍ വാഹനം ഓടിക്കരുതെന്ന് അദ്ദേഹത്തിന് അറിയാവുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

 ശ്രീറാം അപകടമുണ്ടാക്കിയത് അമിത ലഹരിക്ക് അടിമപ്പെട്ട്, അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും മുഖ്യമന്ത്രി 
ശ്രീറാം പറ്റിച്ചെന്ന് സര്‍ക്കാര്‍, തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്ന് ഹൈക്കോടതി

നിയമത്തെക്കുറിച്ച് നല്ല ധാരണയുള്ളവര്‍ അത് ലംഘിക്കുമ്പോള്‍ ഗൗരവമേറും. താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയാതെല്ല ശ്രീറാം വാഹനമോടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും വ്യക്തമാകും. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും മദ്യത്തിന്റെ അംശം രക്തപരിശോധനയില്‍ തെളിയാതിരിക്കാന്‍ മരുന്ന് ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നടപടിയുണ്ടാകും.

 ശ്രീറാം അപകടമുണ്ടാക്കിയത് അമിത ലഹരിക്ക് അടിമപ്പെട്ട്, അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും മുഖ്യമന്ത്രി 
പിഎസ്‌സി തട്ടിപ്പിന് കൂട്ടുനിന്നത് പോലീസുകാരന്‍; സന്ദേശങ്ങളയച്ചത് ഗോകുല്‍

എന്തുകൊണ്ട് രക്തപരിശോധന വൈകിയെന്നതും ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായോ എന്നതും പരിശോധിക്കുന്നുണ്ട്. ശ്രീറാമിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായി. അദ്ദേഹത്തിന് കൂട്ടുനിന്നവരെക്കുറിച്ചും അന്വേഷിക്കും. അതേസമയം ഐഎസുകാരെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in