News n Views

പ്രതിപക്ഷത്തെ ഭിന്നതയില്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കി കേന്ദ്രസര്‍ക്കാര്‍ 

THE CUE

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി. മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കുന്നതാണ് നിയമം. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിച്ചു. ടിആര്‍എസ്, ടിഡിപി കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ബില്‍ പാസാകുന്നതിന് കളമൊരുങ്ങി. 121 വേണ്ടിടത്ത് രാജ്യസഭയില്‍ ഭൂരിപക്ഷം 92 ആയി കുറച്ച് ബില്‍ പാസാക്കുകയായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ ജയില്‍ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

ലിംഗനീതി, തുല്യത, മാന്യത എന്നിവയാണ് മുത്തലാഖ് ബില്ലിന്റെ ഉള്ളടക്കമെന്ന് രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, പദ്ധതിയിലൂടെ പെണ്‍മക്കള്‍ ഉയരങ്ങളിലെത്തുകയാണ്. ഇന്ത്യ മതേതരമാണെങ്കില്‍ എന്തുകൊണ്ട് മുത്തലാഖ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. 2017 ല്‍ മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ഉത്തരവിന് ശേഷം 574 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 ല്‍ അധികം രാജ്യങ്ങള്‍ മുത്തലാഖ് നിയന്ത്രിച്ചിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

എന്നാല്‍ ഒരു വിഭാഗം സ്ത്രീകളെ മാത്രമാണ് ബില്‍ അഭിസംബോധന ചെയ്യുന്നതെന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മുഴുവന്‍ സ്ത്രീകളെക്കുറിച്ചും ആശങ്കപ്പെടാത്തതെന്നും പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചു. ഇസ്ലാം മതത്തെ മോശമായി ലക്ഷ്യമിടുന്നതാണ് ബില്‍, ഇത് സെലക്ട് പാനലിന് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതടക്കമുള്ള ആവശ്യങ്ങള്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു. ബില്‍ ചര്‍ച്ച ചെയ്യാന്‍ ഉപരാഷ്ട്രപതി നാല് മണിക്കൂര്‍ അനുവദിച്ചിരുന്നു. നേരത്തെ 78 നെതിരെ 302 വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT