‘ദൈവത്തെ ഓര്‍ത്ത് നിര്‍ത്തണം’; ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എയ്ക്ക് രാഷ്ട്രീയസംരക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന് മോദിയോട് പ്രിയങ്ക 

‘ദൈവത്തെ ഓര്‍ത്ത് നിര്‍ത്തണം’; ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എയ്ക്ക് രാഷ്ട്രീയസംരക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന് മോദിയോട് പ്രിയങ്ക 

ഉന്നാവോ ബലാത്സംഗ കേസിലെ ഇരയ്ക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിയായ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപി സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് പ്രിയങ്ക രംഗത്തെത്തിയത്. കുല്‍ദീപ് സിങ് സെന്‍ഗാറിനും സഹോദരനും ബിജെപി നല്‍കിവരുന്ന രാഷ്ട്രീയ സംരക്ഷണം ദൈവത്തെയോര്‍ത്ത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഇനിയും വൈകിയിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. ജീവനുവേണ്ടി ഇര പോരാടുമ്പോള്‍ എന്തിന് കുല്‍ദീപ് സെന്‍ഗാറിന് ഊര്‍ജവും സംരക്ഷണവും നല്‍കുകയാണ് ബിജെപി. ഇരയുടെ കുടുംബത്തിന് നേരെ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. ആസൂത്രിത അപകടമായിരിക്കാമെന്ന സാധ്യതയും എഫ്‌ഐആര്‍ സൂചിപ്പിക്കുന്നുണ്ടെന്നും പ്രിയങ്ക ട്വീറ്റില്‍ വ്യക്തമാക്കുന്നു.

‘ദൈവത്തെ ഓര്‍ത്ത് നിര്‍ത്തണം’; ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എയ്ക്ക് രാഷ്ട്രീയസംരക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന് മോദിയോട് പ്രിയങ്ക 
ഉന്നാവോ അപകടം: ബിജെപി എംഎല്‍എക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു 

ഞായറാഴ്ച യുപിയിലെ റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിലാണ് സെന്‍ഗാറിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ ഇരയുടെ രണ്ട് ബന്ധുക്കള്‍ മരണപ്പെട്ടിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചായിരുന്നു അപകടം. എന്നാല്‍ സെന്‍ഗാര്‍ നടപ്പാക്കിയ ആസൂത്രിത ആക്രമണമാണിതെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പിന്നാലെ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.ഇയാളെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

‘ദൈവത്തെ ഓര്‍ത്ത് നിര്‍ത്തണം’; ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എയ്ക്ക് രാഷ്ട്രീയസംരക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന് മോദിയോട് പ്രിയങ്ക 
ഉന്നാവോ: എം എല്‍ എയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ 

പെണ്‍കുട്ടിയുടെ നില ആതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ഇവരുടെ അഭിഭാഷകനും പരിക്കേറ്റിരുന്നു. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം. എന്നാല്‍ ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ ഒപ്പമില്ലാതിരുന്നതും ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതും ദുരൂഹത വര്‍ധിപ്പിച്ചു. കൂടാതെ ഏറെ നാളായി കുടുംബത്തിന് നേരെ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ഭാഗത്തുനിന്ന് ഭീഷണികള്‍ നിലനില്‍ക്കുന്നുമുണ്ട്.

‘ദൈവത്തെ ഓര്‍ത്ത് നിര്‍ത്തണം’; ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എയ്ക്ക് രാഷ്ട്രീയസംരക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന് മോദിയോട് പ്രിയങ്ക 
ആദ്യം പിതാവ്, പിന്നാലെ സാക്ഷിയും മരിച്ചു, ഉന്നാവോ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ടതിലും ദുരൂഹത 

Related Stories

No stories found.
logo
The Cue
www.thecue.in