News n Views

മരട്:’തിരഞ്ഞ് പിടിച്ച് വേട്ടയാടുന്നു’; സ്വത്ത് കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നും സുപ്രീംകോടതിയില്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍

THE CUE

സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മരടിലെ പൊളിച്ച് നീക്കാനുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായാണ് സര്‍ക്കാര്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആല്‍ഫ വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റഡും ഗോള്‍ഡന്‍ കായലോരവുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

നിയമപരമായിട്ടാണ് ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തതെന്നും പുതിയ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചില്ലെന്നുമാണ് വര്‍ക്കി ഗ്രൂപ്പിന്റെ ആരോപണം. നഗരസഭയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് 2007ല്‍ ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ്. ഇപ്പോള്‍ തിരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ്. അനധികൃതമായാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കും അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

തീരദേശപരിപാലന നിയമപ്രകാരം ലംഘിച്ചിട്ടുണ്ടെങ്കില്‍ സ്‌റ്റോപ് മെമ്മോ നല്‍കാന്‍ ഹൈക്കോടതി മരട് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് അനുമതി ലഭിച്ചതോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും ആല്‍ഫാ വെന്‍ച്വര്‍സ് വാദിക്കുന്നു. ഒക്ടോബര്‍ 25നാണ് സുപ്രീംകോടതി ഇവ പരിഗണിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

'റാഫിയുടെ തിരക്കഥയിൽ നാദിർഷയുടെ സംവിധാനം' ; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി മെയ് 31ന് തിയറ്ററുകളിൽ

'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

SCROLL FOR NEXT