News n Views

‘വെടിവെച്ചുകൊന്നത് കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെ’; വെളിപ്പെടുത്തലുമായി ആദിവാസി നേതാവ്; കൊലയെ ന്യായീകരിച്ച് മുഖ്യമന്ത്രി

THE CUE

അട്ടപ്പാടി മഞ്ചക്കണ്ടി ഊരില്‍ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചുകൊന്നത് കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെയെന്ന് വെളിപ്പെടുത്തല്‍. ആദിവാസികളെ ദൂതരാക്കി പൊലീസ് മാവോയിസ്റ്റുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍ പറഞ്ഞു. അഗളി മുന്‍ എസ്പിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വേണ്ട ഇടപെടലാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരുന്നത്. കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ മാനസികമായി തയ്യാറായിരുന്നെന്നും മുരുകന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ആദിവാസി നേതാവിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ് വ്യാജമായ വെടിവെപ്പാണ്. അത് പൊലീസ് വളരെ ആസൂത്രിതമായി നീക്കങ്ങള്‍ നടത്തി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതാണ്.
മുരുകന്‍

മാവോയിസ്റ്റുകളെ ഭാഗത്ത് നിന്ന് പ്രകോപനപരമായി ഒന്നും ഉണ്ടായിട്ടില്ല. മാവോയിസ്റ്റുകള്‍ ഭക്ഷണത്തിന് വേണ്ടിയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടിയുമാണ് ഊരുകളില്‍ വന്നിരുന്നതെന്നാണ് അറിവെന്നും ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസ് ഭാഷ്യം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ ആവര്‍ത്തിച്ചു. പട്രോളിങ്ങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചു. സ്വയരക്ഷക്ക് വേണ്ടിയാണ് തണ്ടര്‍ബോള്‍ട്ട് തിരിച്ചുവെടിവെച്ചത്. അതിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ കോടതി നിര്‍ദ്ദേശപ്രകാരം സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT