‘കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍’; വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ലെന്ന് ബിനീഷ് കോടിയേരി

‘കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍’; വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ലെന്ന് ബിനീഷ് കോടിയേരി

പാലക്കാട് അട്ടപ്പാടി മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്ന് ബിനീഷ് പറഞ്ഞു. മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല. ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്നും ബിനീഷ് ചൂണ്ടിക്കാട്ടി.

തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത്. കൊല്ലപ്പെട്ടവര്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍.

ബിനീഷ് കോടിയേരി

ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, ദേശദ്രോഹ-തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. ചുവന്ന പശ്ചാത്തലത്തില്‍ ചുരുട്ടിപ്പിടിച്ച മുഷ്ടിയുടെ ചിത്രവും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

‘കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍’; വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ലെന്ന് ബിനീഷ് കോടിയേരി
വെടിവെച്ചുകൊല്ലാന്‍ ചിലരെ കണ്ടെത്തുന്നത് എത്ര ക്ലേശകരമായാണ്!

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി ഊരിന് സമീപം തണ്ടര്‍ബോള്‍ട്ട് ഇന്നലെ നടത്തിയ വെടിവെയ്പിനേത്തുടര്‍ന്ന് നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക ചിക്കമംഗളുരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, മണിവാസകം എന്നിവരാണ് വെടിയേറ്റുമരിച്ചത്. ഒരു വര്‍ഷത്തിലേറെയായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു സിപിഐ മാവോയിസ്റ്റ് കബനിദളം ഘടകത്തിന്റെ നേതാവായ മണിവാസകം. ദീര്‍ഘനാളുകളായി പ്രമേഹ രോഗബാധിതനായിരുന്നു.

‘കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍’; വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ലെന്ന് ബിനീഷ് കോടിയേരി
‘മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ?’; കാണുന്നവരെ വെടിവെച്ചുകൊല്ലാന്‍ പറഞ്ഞ് സേനയെ ഇറക്കി വിടുകയാണെന്ന് കെമാല്‍ പാഷ

ബിനീഷ് കോടിയേരിയുടെ പ്രതികരണം

മാവോയിസ്റ്റ് ആശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നു. ഉന്മൂലന സിദ്ധാന്തം എന്നതില്‍ വിശ്വസിക്കുന്നുമില്ല. അതോടൊപ്പം തന്നെ ചേര്‍ത്ത് പറയുന്നു മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം. മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല. ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ്. അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്. തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേര്‍ക്കുന്നു. കൊല്ലപ്പെട്ടവര്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍’; വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ലെന്ന് ബിനീഷ് കോടിയേരി
പിഎസ്‌സി ക്രമക്കേട്: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല; ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി
logo
The Cue
www.thecue.in