News n Views

‘കല്ലട പ്രശ്‌ന’ത്തെ തുടര്‍ന്നുള്ള അന്തര്‍ സംസ്ഥാന ബസ് സമരത്തില്‍ കെഎസ്ആര്‍ടിസിക്ക് ഇതുവരെ ലാഭം 45 ലക്ഷം 

THE CUE

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരത്തില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം 9 ലക്ഷം രൂപ ലാഭം. തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ 45 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് അധികമായി ലഭിച്ചത്. ബംഗളൂരു റൂട്ടില്‍ നിലവിലുള്ള 48 ബസുകള്‍ക്ക് പുറമെ 14 എണ്ണം കൂടി സര്‍വീസ് നടത്തുന്നുണ്ട്. സമരത്തിലുള്ള ഒരു വിഭാഗം ബസ് ഉടമകള്‍ വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്ന് ബുക്കിംഗ് ആരംഭിച്ചിരുന്നു.

വാരാന്ത്യത്തിലുള്ള തിരക്കിന്റെ സാഹചര്യം മുന്നില്‍ക്കണ്ട് സമരത്തില്‍ നിന്ന് മാറിനില്‍ക്കാനായിരുന്നു ഇവരുടെ നീക്കം. എന്നാല്‍ വൈകാതെ ഇവര്‍ ബുക്കിംഗ് നിര്‍ത്തി. മറ്റ് ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് സൂചന. കര്‍ണാടക, തമിഴ്‌നാട്, കേരള ആര്‍ടിസികള്‍ ചേര്‍ന്നുള്ള ക്രമീകരണത്തില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ തിരക്കിന് പരിഹാരം കാണാനാകുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ.

അതിനിടെ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് സ്വകാര്യ ബസുടമകള്‍ ശ്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ബംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട ബസില്‍ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് നടപ്പാക്കിയിരുന്നു.

ഇതുപ്രകാരമുള്ള രാത്രികാല പരിശോധനയും പിഴചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ ഇനി ചര്‍ച്ച വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കേരള ആര്‍ടിസിക്കൊപ്പം കര്‍ണാടക ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയത് സ്വകാര്യ ബസ് ഉടമകള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT