News n Views

കൂടത്തായിയിലെ കൂട്ടമരണം: കൊലപാതകമാകാമെന്ന് അന്വേഷണസംഘം  

THE CUE

കോഴിക്കോട് കൂടത്തായിയിലെ അടുത്ത ബന്ധുക്കളായ ആറു പേരുടെ മരണം കൊലപാതകമാകമെന്ന് പോലീസ്. കല്ലറകള്‍ തുറന്ന് പരിശോധിച്ചു. ആഹാരം കഴിച്ചതിന് തൊട്ട് പിന്നാലെയാണ് ആറ് പേരും മരിച്ചത്. കുഴഞ്ഞു വീണായിരുന്നു മരണം. ഭക്ഷണത്തിലൂടെ വിഷം ഉള്ളിലെത്തിയതാകാമെന്നാണ് സംശയിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് ശേഖരിച്ചവയുടെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 20002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മരിച്ചു. മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്. റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവാണ് സിലിയുടെ ഭര്‍ത്താവ് ഷാജു.

അന്നമ്മ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷവും ചോറും കടലക്കറിയും കഴിച്ചതിന് പിന്നാലെ റോയി തോമസും മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എല്ലാ മരണങ്ങളും ഹൃദയാഘാതം മൂലമാണെന്നായിരുന്നു പുറത്ത് പറഞ്ഞിരുന്നത്. റോയിയുടെ മരണത്തോടെ സംശയം തോന്നിയ ചില ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ആത്മഹത്യാണെന്ന് കരുതി ബന്ധുക്കള്‍ രഹസ്യമാക്കി വെച്ചു.

ടോം തോമസിന്റെ സ്വത്തുക്കള്‍ റോയിയുടെ ഭാര്യയുടെ പേരിലേക്ക് വ്യാജരേഖയുണ്ടാക്കി മാറ്റിയെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് അമേരിക്കയിലുള്ള മകന്‍ റോജോ പരാതി നല്‍കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

SCROLL FOR NEXT