News n Views

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അനുമതി; കായലുകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് പരിസ്ഥിതി മന്ത്രാലയം

THE CUE

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. കായലുകളുടെയും പുഴകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാത്ത രീതിയിലാവണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിആര്‍ഇസെഡ് നിയമത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലും പദ്ധതിയിലുള്ളതിനാലാണ് കെഎംആര്‍എല് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തെ സമീപിച്ചത്.കേരള തീരദേശ പരിപാലന അതോറിറ്റി പദ്ധതിക്കായി ശുപാര്‍ശ ചെയ്തിരുന്നു.

78 കിലോമീറ്ററിലാണ് വാട്ടര്‍ മെട്രോ. ആദ്യ ഘട്ടത്തില്‍ 16 സ്‌റ്റേഷനുകളാണ് നിര്‍മ്മിക്കുന്നത്. 15 റൂട്ടുകളിലായി 38 ടെര്‍മിനലുകള്‍ നിര്‍മ്മിക്കണം. വൈറ്റിലയിലും ഹൈക്കോടതിക്ക് സമീപവും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ദുരന്ത നിവാരണ പദ്ധതികളും ഉള്‍പ്പെടുത്തി കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിന്റെ നിര്‍ദേശത്തിലുണ്ട്.

747.28 കോടി രൂപയാണ് വാട്ടര്‍ മെട്രോയുടെ ചിലവ് കണക്കാക്കിയിട്ടുള്ളത്. പദ്ധതിയിലേക്കുള്ള ബോട്ടുകള്‍ കൊച്ചില്‍ ഷിപ്പ്യാര്‍ഡിലാണ് നിര്‍മ്മിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ ബോട്ടുകളാണ് ഇവ. ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും.

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

SCROLL FOR NEXT