Kerala News

സഹപ്രവർത്തകക്കും ദുരനുഭവമുണ്ടായി, പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷൂട്ടിങ് പുനരാംഭിച്ചതെന്ന് വിൻസി അലോഷ്യസ്

വ്യക്തിപരമായി എനിക്ക് ഉണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല പരാതിനൽകിയത്. സഹപ്രവർത്തക ഉൾപ്പടെ പലർക്കും സമാനമായ അനുഭവം ഈ നടനിൽ നിന്ന് ഉണ്ടായതിനാലാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് വിൻസി അലോഷ്യസ്. സിനിമ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച നടനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന് കാട്ടി ഫിലിം ചേമ്പറിനും 'അമ്മ'ക്കും പരാതി നൽകിയതിന് പിന്നാലെയാണ് വിൻസിയുടെ പ്രതികരണം. ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ചാൽ സിനിമ നഷ്ടപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവെച്ചതെയി കണ്ടു. പൊതുവേദിയിൽ ലഹരിക്കെതിരെ സംസാരിക്കാനും ദുരനുഭവം വീഡിയോയിലൂടെ പങ്കുവെക്കാനും തീരുമാനിച്ചപ്പോൾ പോലും എനിക്ക് സിനിമയിലെ ഭാവി എന്ന ആശങ്ക ഉണ്ടായിട്ടില്ല. അടിസ്ഥാനപരമായി വിഷയത്തെ അഡ്രസ് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. ഏതെങ്കിലും ഒരു നടൻ എന്നതിലേക്ക് മാത്രം ഈ വിഷയം ചുരുങ്ങരുത്. സിനിമ സെറ്റുകളിൽ എല്ലാവിഭാഗം മനുഷ്യർക്കും സ്വസ്ഥതയോടെ വന്ന ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം എന്നും വിൻസി പറഞ്ഞു

വിൻസി അലോഷ്യസിന്റെ വാക്കുകൾ

ഒന്നിലേറെ പേർക്ക് ഈ ദുരനുഭവം ഉണ്ടായതായി എനിക്ക് തന്നെ അറിയാം. എന്നെ പോലെ ഒട്ടേറെപ്പേർ ഏറെ ആഗ്രഹിച്ചും കഷ്ടപ്പെട്ടുമാണ് ഫീൽഡിൽ പിടിച്ച് നിൽക്കുന്നത്. അതിനിടയിൽ ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നത് തളർത്തിക്കളയുന്നതിന് തുല്യമാണ്. സംഭവമുണ്ടായ ഉടനെ സംവിധായകനുമായി സംസാരിച്ച് ഈ പ്രയാസം അറിയിച്ചിരുന്നു. സംവിധായകൻ ഈ നടനുമായി സംസാരിച്ച് ഇനി കുഴപ്പങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങിയാണ് സിനിയമയുടെ ചിത്രീകണം പുനരാരംഭിച്ചത്. ലഹരി ഉപയോഗിച്ച് കഴിഞ്ഞാൽ നിലത്ത് നിൽക്കാൻ കഴിയാത്ത രൂപത്തിലാണ് പെരുമാറുക. പ്രത്യേക തരത്തിലുള്ള ആക്ഷൻ കാണിക്കുക, മോശമായ സ്റ്റേറ്റ്മെന്റുകൾ നടത്തുക. പെൺകുട്ടികളെ തേടിപ്പിടിച്ച് മോശമായി സംസാരിക്കുക എന്നിവയാണ് ഞാൻ നേരിൽ അനുഭവിച്ചത്.

ഇതേ സെറ്റിൽ വെച്ച് മോശം അനുഭവം ഉണ്ടായ പെൺകുട്ടി സിനിമയിലേക്ക് വന്നിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളൂ. ഇത്ര പ്രചാരമുള്ള ഒരു നടനെതിരെ പരാതി നൽകിയാൽ ഉണ്ടാകുന്ന ഇമ്പാക്ട് ഭയന്ന് അവർ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത സ്ഥിതിയിൽ ആയിരുന്നു. ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായാൽ ധൈര്യത്തിൽ പരാതി നൽകാനുള്ള അറ്റ്മോസ്ഫിയർ കൂടെ ഒരുക്കൽ നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്. സാമൂഹ്യ മാധ്യമത്തിലൂടെ ഈ വിഷയം പങ്കുവച്ചപ്പോൾ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളും എന്നെ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അത് ഒരു ആശ്വാസമുള്ള കാര്യമാണ്. എന്നാൽ ഇത്തരം പിന്തുണയ്ക്ക് അപ്പുറം ആരോപണവിധേയരായവർക്ക് നേരെ നടപടി എടുക്കാൻ സംഘടനകൾ തയ്യാറാകണം. ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ചാൽ സിനിമ നഷ്ടപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവെച്ചതെയി കണ്ടു. പൊതുവേദിയിൽ ലഹരിക്കെതിരെ സംസാരിക്കാനും ദുരനുഭവം വീഡിയോയിലൂടെ പങ്കുവെക്കാനും തീരുമാനിച്ചപ്പോൾ പോലും എനിക്ക് സിനിമയിലെ ഭാവി എന്ന ആശങ്ക ഉണ്ടായിട്ടില്ല. അടിസ്ഥാനപരമായി വിഷയത്തെ അഡ്രസ് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. ഏതെങ്കിലും ഒരു നടൻ എന്നതിലേക്ക് മാത്രം ഈ വിഷയം ചുരുങ്ങരുത്. സിനിമ സെറ്റുകളിൽ എല്ലാവിഭാഗം മനുഷ്യർക്കും സ്വസ്ഥതയോടെ വന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT