Kerala News

രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി; പുനഃസംഘടനയില്‍ അതൃപ്തി

രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല. രാജ്യസഭയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

പുനഃസംഘടന സംബന്ധിച്ച അതൃപ്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പ്രകടിപ്പിച്ചു. താനുമായി ആരും ചര്‍ച്ച ചെയ്തില്ല. മാധ്യമങ്ങളിലൂടെയാണ് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് ഇനി ഇല്ലെന്ന് എ.കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തോടും എ.കെ ആന്റണി ഇക്കാര്യം പറഞ്ഞിരുന്നു. എ.കെ ആന്റണിക്ക് പകരം ആരെ മത്സരിപ്പിക്കുമെന്ന ആലോചന കെ.പി.സി.സി നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT