Kerala News

35 കോടി രൂപ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി കെഎസ്എഫ്ഇ

ലാഭവിഹിതമായ 35 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന് കമ്പനി ചെയര്‍മാന്‍ കെ. വരദരാജന്‍ ചെക്ക് കൈമാറി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമാണ് കൈമാറിയത്. 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 81,751 കോടി രൂപയാണ് ആകെ വിറ്റുവരവ്. കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ.സനില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.മനോജ്, ബി.എസ്.പ്രീത, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്.ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഈ സാമ്പത്തിക വര്‍ഷം ഇതിനകം 90,000 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടിയിട്ടുണ്ട്. ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം.

അടച്ചു തീര്‍ത്ത മൂലധനം കെഎസ്എഫ്ഇ ഇരട്ടിയായി ഉയര്‍ത്തിയത് അടുത്തിടെയാണ്. 00 കോടി രൂപയായിരുന്ന അടച്ചു തീര്‍ത്ത ഓഹരി മൂലധനം 200 കോടിയായാണ് ഉയര്‍ത്തിയത്. അംഗീകൃത ഓഹരി മൂലധനം 100 കോടിയില്‍നിന്ന് 250 കോടി രൂപയായി ഉയര്‍ത്തിക്കൊണ്ടാണ് അടച്ചുതീര്‍ത്ത ഓഹരി മൂലധനം വര്‍ധിപ്പിക്കാന്‍ സാധിച്ചത്.

കെഎസ്എഫ്ഇയുടെ കരുതല്‍ ഫണ്ട് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ബോണസ് ഷെയര്‍ അനുവദിക്കണമെന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. നൂറു ശതമാനം ഓഹരിയും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ കമ്പനിയാണ് കെഎസ്എഫ്ഇ. 1969ല്‍ ആരംഭിച്ച കമ്പനിയുടെ തുടക്കത്തിലെ അടച്ചു തീര്‍ത്ത മൂലധനം രണ്ടു ലക്ഷം രൂപയായിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT