100 കോടിയില്‍ നിന്ന് 200 കോടിയിലേക്ക്; ഓഹരി മൂലധനം ഇരട്ടിയാക്കി ഉയര്‍ത്തി കെഎസ്എഫ്ഇ

100 കോടിയില്‍ നിന്ന് 200 കോടിയിലേക്ക്; ഓഹരി മൂലധനം ഇരട്ടിയാക്കി ഉയര്‍ത്തി കെഎസ്എഫ്ഇ
Published on

ഓഹരി മൂലധനം 200 കോടിയായി ഉയര്‍ത്തി കെഎസ്എഫ്ഇ. 100 കോടി രൂപയായിരുന്ന അടച്ചു തീര്‍ത്ത മൂലധനം ഇരട്ടിയായി ഉയര്‍ത്തിയിരിക്കുകയാണ് കമ്പനി. അംഗീകൃത ഓഹരി മൂലധനം 100 കോടിയില്‍നിന്ന് 250 കോടി രൂപയായി ഉയര്‍ത്തിക്കൊണ്ടാണ് അടച്ചുതീര്‍ത്ത ഓഹരി മൂലധനം വര്‍ധിപ്പിക്കാന്‍ സാധിച്ചത്. കെഎസ്എഫ്ഇയുടെ പ്രവര്‍ത്തന വിപുലീകരണത്തിന് സഹായകമാകുന്ന നിലയില്‍ മൂലധന പര്യാപ്തത ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കെഎസ്എഫ്ഇയുടെ കരുതല്‍ ഫണ്ട് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ബോണസ് ഷെയര്‍ അനുവദിക്കണമെന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. നൂറു ശതമാനം ഓഹരിയും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിയുള്ള സര്‍ക്കാര്‍ കമ്പനിയാണ് കെഎസ്എഫ്ഇ. 1969ല്‍ ആരംഭിച്ച കമ്പനിയുടെ തുടക്കത്തിലെ അടച്ചു തീര്‍ത്ത മൂലധനം രണ്ടു ലക്ഷം രൂപയായിരുന്നു. നിലവില്‍ 73,000 കോടി രൂപയ്ക്ക് മുകളിലാണ് കമ്പനിയുടെ വിറ്റുവരവ്.

Related Stories

No stories found.
logo
The Cue
www.thecue.in