
ജീവപര്യന്തം തടവ് പതിനാല് വര്‍ഷമല്ല! പതിനാല് വര്‍ഷത്തിന് ശേഷം ജീവപര്യന്തം തടവുകാരെ ജയില്‍ മോചിതരാക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ജീവപര്യന്തത്തിന്റെ കാലാവധി കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജീവപര്യന്തത്തിന് അങ്ങനെയൊരു കാലാവധി നിര്‍ണ്ണയിച്ചിട്ടുണ്ടോ? ജയില്‍ ജീവനക്കാര്‍ തടവുകാരുമായി ബന്ധം സൂക്ഷിക്കാറുണ്ട്. അവര്‍ക്ക് ചില സഹായങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. ജയില്‍ചാട്ടം ഒരു ജയില്‍ എമര്‍ജന്‍സിയാണ്. ഒരിക്കലും സംഭവിക്കരുതെന്ന് ജയില്‍ ജീവനക്കാര്‍ ആഗ്രഹിക്കുന്ന ഒന്നാണ് ജയില്‍ ചാട്ടം. കുറ്റവാസനയുള്ള തടവുകാര്‍ക്ക് ഒരുമിക്കാന്‍ കഴിയുന്നുവെന്നത് ജയിലുകളുടെ ഒരു പരിമിതിയാണ്. ജയിലുകളുടെ ശേഷിയേക്കാള്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കുന്നത് അവരുടെ നിരീക്ഷണത്തെ ബാധിക്കുന്നുണ്ട്. ജയില്‍ ഡിഐജിയായി വിരമിച്ച സന്തോഷ് സുകുമാരന്‍ ജയിലുകളെക്കുറിച്ച് സംസാരിക്കുന്നതിന്റെ രണ്ടാം ഭാഗം.