Kerala News

മര്‍ദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു; പരിക്കേറ്റത് വിളക്കണയ്ക്കല്‍ സമരത്തില്‍

കഴിക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു. സി.കെ ദീപുവാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ദീപുവിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

സ്ട്രീറ്റ് ലൈറ്റ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ വിളക്കണയ്ക്കല്‍ സമരം. ശനിയാഴ്ച വൈകീട്ട് ഏഴു മണി മുതല്‍ 7.15 വരെ വിളക്കണച്ച് പ്രതിഷേധിച്ചു.

സമരത്തിന്റെ ഭാഗമായി പ്രചരണം നടത്തുന്നതിനിടെ ദീപുവിനെ സി.പി.എമ്മുകാര്‍ ആക്രമിച്ചുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ദീപു വെന്റിലേറ്ററിലായിരുന്നു. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്‌മാന്‍, അബ്ദുള്‍ അസീസ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT