Kerala News

കൂടുതല്‍ മദ്യശാലകള്‍; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഐടി പാര്‍ക്കുകളില്‍ പബും അനുവദിക്കും. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡ്രൈ ഡേ വേണ്ടെന്ന് കരട് മദ്യനയത്തിലുണ്ടായിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.

സംസ്ഥാനത്തെ വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കും. ജനവാസ മേഖലയില്‍ നിന്നും മാറിയായിരിക്കും ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പ്പനശാലകളുണ്ടാകുക.

പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഐ ടി സ്ഥാപനങ്ങള്‍ക്കാണ് പബ് ലൈസന്‍സ് അനുവദിക്കുക. വാര്‍ഷിക വിറ്റുവരവ് പരിശോധിക്കും. പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല. നടത്തിപ്പിന് ഉപകരാര്‍ നല്‍കാന്‍ അനുവദിക്കും.

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

SCROLL FOR NEXT