Kerala News

ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോഗ്യൻ; നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും

ഇ ശ്രീധരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ഇ.ശ്രീധരൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ യോഗ്യനാണ് അദ്ദേഹമെന്ന് കെ സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല മറിച്ച് സര്‍ക്കാരിന്‍റെ പിആര്‍ ജോലികള്‍ മാത്രമാണ് നടക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കാസർകോട്ട് നിന്നും ആരംഭിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് വിജയ യാത്ര ഉദ്ഘാടനം ചെയ്യുന്നത്.

കേന്ദ്രമന്ത്രി വി.മുരളീധരൻ, സംഘടനാ ചുമതലയുള്ള പ്രഭാരിമാരായ സി.പി.രാധാക്യഷ്ണൻ, കെ.സുനിൽ കുമാർ, ബിജെപി കേന്ദ്ര–സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT