Kerala News

സഭാ തര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കും; സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നതാണ് രാഷ്ട്രീയമെന്ന് യാക്കോബായ സഭ

കേന്ദ്ര സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള തര്‍ക്കം പരിഹരിച്ച് തന്നാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ. സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. മലങ്കര സഭ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട പശ്ചായത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത മാതൃഭൂമി ന്യൂസിനോട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരാണ് ഇടപെട്ട് തര്‍ക്കം പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ സഹായിക്കുമെന്ന് അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണ്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് അനുഗ്രഹമായാണ് കാണുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിട്ടായിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നാണ് തോന്നലെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

കേന്ദ്ര സര്‍ക്കാരാണ് ഇടപെട്ട് തര്‍ക്കം പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ സഹായിക്കുമെന്ന് അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത

സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ വലിയ ആര്‍ജ്ജവം കാണിച്ചുവെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT