Kerala News

ധീരജ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയത്. ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും നിഖില്‍ പൈലി രക്ഷപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കരിമണലില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിഖില്‍ പൈലി പിടിയിലായത്.

തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ധീരജ് കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ധീരജ്്. ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു.

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

പൊലീസ് യൂണിഫോമിലും സാധാരണക്കാരനായും... രണ്ട് ഷെല്ലിയോ!! പോസ്റ്റർ ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

'ഒരു അഖിൽ സത്യൻ ഫൺ സോൺ ചിത്രമായിരിക്കും അത്'; നിവിൻ പോളി-അഖിൽ സത്യൻ ചിത്രത്തെ കുറിച്ച് അൽത്താഫ് സലീം

ഷെല്ലി vs ഷാഹി കബീര്‍: ഭയവും ഭ്രമവും സിനിമയും

SCROLL FOR NEXT