Kerala News

സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കാല്‍ അറുത്തുമാറ്റി

തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനാണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ പുലര്‍ച്ചെ ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു വെട്ടിക്കൊന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് സി.പി.എം.

ഹരിദാസിന്റെ വീടിന് മുന്നില്‍ കാത്തിരുന്ന സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കാല്‍ അറുത്തുമാറ്റിയ നിലയിലാണ്. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഹരിദാസിനെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണുള്ളത്.

ഹരിദാസിന്റെ ബന്ധുക്കളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. തലശ്ശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താലാണ്.

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസന് അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

SCROLL FOR NEXT