Kerala News

നന്ദി പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ; വിധി കേട്ട് പൊട്ടിക്കരഞ്ഞു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി വെറുതെ വിട്ടതില്‍ നന്ദി പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വിധി കേട്ട് ബിഷപ്പ് ഫ്രാങ്കോ പൊട്ടിക്കരഞ്ഞു. കോടതി മുറയ്ക്കുള്ളില്‍ നിന്നും പുറത്തിറങ്ങിയ ഫ്രാങ്കോ അഭിഭാഷകരെ ഉള്‍പ്പെടെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്നും സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു.

വാര്‍ത്തക്കുറിപ്പിലൂടെ ജലന്ധര്‍ രൂപത നന്ദിയറിയിച്ചു. നിയമസഹായം നല്‍കിയവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയെന്ന് കോടതിക്ക് പുറത്ത് വിതരണം ചെയ്ത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മധുരവിതരണവും നടന്നു.

ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം. എല്ലാ കുറ്റങ്ങളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ വിമുക്തനാക്കി. ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT