Kerala News

ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ,തൂക്കിക്കൊല്ലേണ്ടതെങ്കില്‍ തൂക്കിക്കൊല്ലട്ടേ: കോടിയേരി ബാലകൃഷ്ണന്‍

ബീനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബംഗളൂരു ലഹരി റാക്കറ്റ് കേസിലെ പ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് കോടിയേരിയുടെ പ്രതികരണം. ബിനീഷിനെതിരെ തെളിവുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍.

നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ ഇത്തരമൊരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷിക്കുമോ, ഏത് രക്ഷിതാവാണ് ഇത്തരമൊരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കുക. ഇല്ലാക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്‍. നിങ്ങള്‍ മാനസികമായി തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുകൊണ്ടൊന്നും തകരില്ല. വിചാരണയും പരിശോധനയും ഒരു ഭാഗത്ത് നടക്കട്ടെ. കമ്യൂണിസ്റ്റുകാരനായി ജീവിക്കുമ്പോള്‍ നാനാവിധത്തിലുള്ള ആക്രമണങ്ങള്‍ വരും. അന്വേഷണ ഏജന്‍സി കാര്യങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കട്ടെ. മയക്കുമരുന്ന് കേസില്‍ ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്.

ജോസ്.കെ.മാണിയോട് നിഷേധാത്മകമായ നിലപാടല്ല ഇടതുപക്ഷത്തിനുളളതെന്നും ജോസ് കെ മാണി ഒരു നിലപാട് സ്വീകരിച്ചതിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT