Kerala News

ആടിനെ ലേലം വിളിച്ച് ബെന്യാമിന്‍; വാശിയേറിയ ലേലത്തില്‍ പങ്കാളിയായി വ്യവസായ മന്ത്രി പി.രാജീവും, തുക CMDRFലേക്ക്

വാശിയേറിയ ആട് ലേലത്തില്‍ പങ്കാളികളായി എഴുത്തുകാരന്‍ ബെന്യാമിനും വ്യവസായ മന്ത്രി പി.രാജീവും. കളമശ്ശേരി കാര്‍ഷികോത്സവ വേദിയിലാണ് കൗതുകക്കാഴ്ച അരങ്ങേറിയത്. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷികോത്സവ വേദിയില്‍ ഒരുക്കിയ ലേലത്തറയിലാണ് ആടിനെ ലേലം ചെയ്തത്. കാര്‍ഷികോല്‍സവത്തോട് അനുബന്ധിച്ച് നടത്തിയ ലിറ്ററേച്ചര്‍ സെഷനില്‍ പങ്കെടുക്കാനെത്തിയ ബെന്യാമിന്‍ ലേലത്തിലും പങ്കാളിയാവുകയായിരുന്നു. ലേലത്തുക വയനാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടൊയാണ് ബെന്യാമിനും ലേലത്തില്‍ പങ്കെടുത്തത്. മന്ത്രി രാജീവും ലേലത്തില്‍ പങ്കാളിയായി.

ലേലത്തിനൊടുവില്‍ 13, 800 രൂപക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആടിനെ സ്വന്തമാക്കി. ലേലത്തുക വേദിയില്‍ വച്ച് തന്നെ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും മന്ത്രി രാജീവ് തുക ഏറ്റുവാങ്ങുകയും ചെയ്തു. യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടിയിലേറെ തുകക്ക് ആടിനെ ലേലം കൊണ്ടെങ്കിലും സംഘാടകര്‍ക്ക് തന്നെ നൗഷാദ് ആടിനെ തിരിച്ചു നല്‍കി. ഈ ആടിനെ വീണ്ടും ലേലം ചെയ്യും. തുക CMDRF ലേക്ക് നല്‍കും.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT