Kerala News

അട്ടപ്പാടി മധു കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ മധുവിന് വേണ്ടി ആരും ഹാജരായില്ല. മണ്ണാര്‍ക്കാട് എസ് സി - എസ് ടി കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിടി രഘുനാഥ് ഹാജരാകാതിരുന്നതോടെ് കേസിന്റെ വിചാരണ മുടങ്ങി്. വാദി ഭാഗത്തിനായി ആരും ഇല്ലാതെ വന്നതോടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യത്തോടെ കോടതി കേസ് മാറ്റി വെച്ചു. ആരോഗ്യ കാരണങ്ങളാല്‍ കേസില്‍ നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കിയിരുന്നുവെന്നാണ് രഘുനാഥിന്റെ വിശദീകരണം. എന്നാല്‍ രഘുനാഥിനോട് തുടരാന്‍ ആവശ്യപ്പെട്ടതായി ഡി ജി പി പറയുന്നു. അന്തിമ തീരുമാനമാകത്ത സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാതെ വിട്ടു നിന്നത്. ഇതോടെ കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.

കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ അലംഭാവം കാണിയ്ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തന്നെ വൈകിയിരുന്നു. ആദ്യം നിയമിച്ച പ്രോസിക്യൂട്ടറും കേസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി് മധു കൊല്ലപ്പെട്ടത്. നാലു വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT