Kerala News

മധുവധക്കേസില്‍ വിചാരണ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രോസിക്യൂട്ടര്‍

ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന്‍. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകും. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കും. മധുവിന്റെ കുടുംബവുമായും അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും സി.രാജേന്ദ്രന്‍ അറിയിച്ചു.

മധു വധക്കേസിലെ വിചാരണയ്ക്കായി മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഒരു തവണ പോലും ഹാജരായിരുന്നില്ല. കോടതി തന്നെ ഇതില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു.

കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മധുവിന്റെ കുടുംബത്തിന് താല്‍പര്യമുള്ള അഭിഭാഷകരുടെ പട്ടിക നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി.രാജേന്ദ്രനെ മധുവിന്റെ കുടുംബമാണ് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. കേസ് ഈ മാസം 18 ന് കോടതി പരിഗണിക്കും.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT