News n Views

മാവോയിസ്റ്റ് കൊല അന്വേഷിക്കണമെന്ന് ഹൈക്കോടതി; പൊലീസുകാരുടെ പങ്കും പരിശോധിക്കണം

THE CUE

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പൊലീസുകാര്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഏറ്റുമുട്ടലിനുള്ള സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ വിരലടയാളങ്ങള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആയുധങ്ങള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണം. പരിശോധനാഫലം ഉടന്‍ സെഷന്‍സ് കോടതിക്ക് നല്‍കണം. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

നാല് മാവോയിസ്റ്റുകളുടെയും മൃതദേഹം സംസ്‌കാരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പരാതിയില്‍ തീരുമാനമാകുന്നത് വരെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കരുതെന്ന് മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റ് കൊലയില്‍ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ സിപിഐ സ്വാഗതം ചെയ്തു. കൊലക്കേസ് ചുമത്തി അന്വേഷിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT