News n Views

എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാനം ചുമത്തിയ യുഎപിഎ; കേന്ദ്രത്തിന്റെ കത്ത് പുറത്ത്

THE CUE

കോഴിക്കോട് പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സംസ്ഥാനം യുഎപിഎ ചുമത്തിയത്. അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ ചുമത്തിയതിനാല്‍ കേസ് എന്‍ഐഎ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ചീഫ് സെക്രട്ടറി ടോം ജോസിനും കത്തയച്ചു.

2008ലെ എന്‍ഐഎ നിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ ഡിസംബര്‍ 16നാണ് അയച്ചത്. അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ എന്‍ഐഎ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്നതാണ്. കേന്ദ്രസര്‍ക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് കേരള പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുക്കുന്നതെന്നും കത്തില്‍ പറയുന്നു. എന്‍ഐഎ ഡിവൈഎസ്പി നേരിട്ടെത്തി കൊച്ചി സൗത്ത് എസ്പിയില്‍ നിന്ന് കേസ് ഫയലുകള്‍ ഏറ്റെടുത്തിട്ടുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും യുഎപിഎ ചുമത്തിയതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായെങ്കിലും പൊലീസ് ഭാഷ്യം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. നവംബര്‍ ഒന്നിന് അറസ്റ്റിലായ അലനും താഹയും ജാമ്യം കിട്ടാതെ കോഴിക്കോട് ജില്ലാജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT