News n Views

‘എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല സെക്ഷന്‍ 144’; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുഃനപരിശോധിക്കണമെന്ന് സുപ്രീം കോടതി

THE CUE

ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കും നിയന്ത്രണങ്ങളും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പു നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റിനുള്ള അവകാശം. അതിനാല്‍ തന്നെ അനിശ്ചിതകാലത്തേക്ക് നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഇത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും സുപ്രീം കോടതി പറഞ്ഞു.

ഒരാഴ്ചയ്ക്കകം എല്ലാ നിയന്ത്രണങ്ങളും പുനരവലോകനം ചെയ്യണമെന്നും ജസ്റ്റിസ് എന്‍വി രമണ, ആര്‍ സുബാഷ് റെഡ്ഡി, ബിആര്‍ ഗവായ് എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവിട്ടു.

ഇന്റര്‍നെറ്റ് മൗലികാവകാശമാണെന്നും അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിലക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും കോടതി പറഞ്ഞു. എതിരഭിപ്രായങ്ങളോ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള ഭിന്നതകളോ ഇന്റര്‍നെറ്റ് വിലക്കാനുള്ള കാരണമല്ല.

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ കശ്മീരില്‍ പുറപ്പെടുവിച്ചിട്ടുളള എല്ലാ നിയന്ത്രണ ഉത്തരവുകളും പരസ്യമാക്കണമെന്നും പൊതുജനങ്ങള്‍ക്ക് അത് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയുകയും ചെയ്യണം. ആര്‍ട്ടിക്കിള്‍ 19ലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റിനുള്ള അവകാശം. ഈ അവകാശം റദ്ദാക്കുക എന്നത് എല്ലാ കാര്യങ്ങളും കണക്കിലെടുത്ത് മറ്റ് വഴികളൊന്നുമില്ലെങ്കില്‍ മാത്രമായിരിക്കണം.

തുടര്‍ച്ചയായുള്ള കേന്ദ്രസര്‍ക്കാരിന്റെ സെക്ഷന്‍ 144 ഉപയോഗത്തെയും കോടതി വിമര്‍ശിച്ചു. എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല സെക്ഷന്‍ 144, 144 പ്രഖ്യാപിക്കുമ്പോള്‍ മജിസ്‌ട്രേറ്റ് വ്യക്തികളുടെ അവകാശങ്ങളും സ്‌റ്റേറ്റിന്റെ അവകാശങ്ങളും കണ്ക്കിലെടുക്കണം. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കും, ബാങ്ക് ഇടപാടുകള്‍ക്കുള്ള തടസം നീക്കണമെന്നും പറഞ്ഞ കോടതി നിരോധനാഞ്ജക്കുള്ള കാരണം അറിയിക്കാനും ആവശ്യപ്പെട്ടു. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മിര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍. ഇന്റര്‍നെറ്റ് നിരോധം ആര്‍ട്ടിക്കിള്‍ 19ല്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വ്യക്തികളുടെ സ്വകാര്യതക്കുള്ള മൗലികാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരാണെന്ന് കശ്മീരിലെ നിയന്ത്രണങ്ങള്‍ എന്നായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നത്

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT