ആന ഇന്ത്യന്‍ പൗരനോയെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ; ‘ലക്ഷ്മി’യെ മോചിപ്പിക്കണമെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി 

ആന ഇന്ത്യന്‍ പൗരനോയെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ; ‘ലക്ഷ്മി’യെ മോചിപ്പിക്കണമെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി 

ലക്ഷ്മി എന്ന ആനയെ അനധികൃതമായി തടവില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ച് പാപ്പാന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് ആനയെ വിട്ടുനല്‍കണമെന്ന ആവശ്യം നിരാകരിച്ചത്. ആന ഇന്ത്യന്‍ പൗരനാണോയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് എങ്ങനെയാണ് ആനയ്ക്ക് വേണ്ടി ഹേബിയസ് കോര്‍പ്പസ് പരിഗണിക്കാനാവുകയെന്നും ചോദിച്ചാണ് ഹര്‍ജി തള്ളിയത്. അയല്‍ക്കാരന്‍ പശുവിനെ മോഷ്ടിച്ചാലും നാളെ ഇത്തരത്തില്‍ ഹര്‍ജി വരില്ലേയെന്ന പരാമര്‍ശവും അദ്ദേഹത്തില്‍ നിന്നുണ്ടായി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ് സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്.

ആന ഇന്ത്യന്‍ പൗരനോയെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ; ‘ലക്ഷ്മി’യെ മോചിപ്പിക്കണമെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി 
കൂടത്തായ്: മോഹന്‍ലാല്‍ സിനിമയ്ക്കും സീരിയലിനും എതിരെ കുടുംബം കോടതിയില്‍ ; അണിയറക്കാര്‍ക്ക്‌ നോട്ടീസ് 

വനംവകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ആനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പാപ്പാന്‍ സദ്ദാമിന്റെ ഹര്‍ജി. 47 വയസ്സുള്ള ആനയായ ലക്ഷ്മി തന്റെ കുടുംബാംഗമാണെന്നും അതിനെ പരിചരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നുമാണ് സദ്ദാം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ യൂസഫ് അലി എന്നയാളുടേതായിരുന്നു ആന.2008 ലാണ് ലക്ഷ്മിയുടെ പാപ്പാനായി സദ്ദാം എത്തുന്നത്. സദ്ദാമിനോട് ലക്ഷ്മി നന്നായി ഇണങ്ങി. ലക്ഷ്മി നഗറിലെ ചേരി പ്രദേശത്തായിരുന്നു സദ്ദാമും കുടുംബവും. അതിനിടെ മതിയായ സൗകര്യങ്ങളില്ലാതെ പാര്‍പ്പിക്കുന്ന ആനകളെ വനം വകുപ്പ് പിടിച്ചെടുത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാന്‍ തുടങ്ങി.

ആന ഇന്ത്യന്‍ പൗരനോയെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ; ‘ലക്ഷ്മി’യെ മോചിപ്പിക്കണമെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി 
ദീപികയുടെ സ്‌കില്‍ ഇന്ത്യ വീഡിയോ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍; നടപടി ജെഎന്‍യു സന്ദര്‍ശനത്തിന് പിന്നാലെ

2019 സെപ്റ്റംബര്‍ 17 ന് ലക്ഷ്മിയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സദ്ദാമിനെതിരെയും നിയമ നടപടിയുണ്ടായി. തീഹാര്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന സദ്ദാം നവംബര്‍ 25 നാണ് പുറത്തിറങ്ങിയത്. അതേസമയം ലക്ഷ്മി ഹരിയാനയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ്. അതിനാല്‍ ലക്ഷ്മിയെ ഉടന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. സമാനമായി അമേരിക്കയില്‍ മുന്‍പ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സദ്ദാമിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഉടമ യൂസഫ് അലി ആനയെ വിട്ടുനല്‍കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനാല്‍ ഹൈക്കോടതിയില്‍ പോകൂവെന്ന് വ്യക്തമാക്കിയാണ് പരമോന്നത കോടതി ഹര്‍ജി നിരാകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in