News n Views

കോന്നി: ജനീഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജില്ലാ സെക്രട്ടറി; ‘അടിച്ചേല്‍പ്പിക്കരുത്’ 

എ പി ഭവിത

കോന്നിയിലെ ഇടതുസ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെതിരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ജനീഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ജനവികാരം മനസ്സിലാക്കിയില്ലെന്നാണ് വിമര്‍ശനം. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാന നേതൃത്വം കോന്നിയെക്കുറിച്ച് പഠിച്ചില്ല. സ്വച്ഛാധിപത്യ തീരുമാനം അടിച്ചേല്‍പ്പിക്കുന്നു. മുകളില്‍ നിന്ന് തീരുമാനമെടുത്ത് നല്‍കിയത് ശരിയായ നടപടിയായില്ലെന്നും സംസ്ഥാന സമിതിയംഗം കൂടിയായ ഉദയഭാനു വിമര്‍ശിച്ചു

ജില്ലാസെക്രട്ടറിയായിരുന്നു ഉചിതനായ സ്ഥാനാര്‍ത്ഥിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കെ പി ഉദയഭാനു മത്സരിക്കാന്‍ സന്നദ്ധനായിരുന്നു. കോന്നി തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. അനുകൂലമായ സാഹചര്യമാണെന്നും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്നുമായിരുന്നു ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജനീഷിന്റെ പേര് നിര്‍ദേശിക്കുകയും ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിക്കുകയുമായിരുന്നു. ഇതോടെ തര്‍ക്കമായി.

ജനീഷിനും ഉദയഭാനുവിനും പുറമേ സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം എസ് രാജേന്ദ്രന്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. 1996ലാണ് മണ്ഡലം ഇടതിനെ കൈവിട്ടത്. അടൂര്‍ പ്രകാശ് തുടര്‍ച്ചയായി വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ ഉണ്ടായിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT