മഞ്ചേശ്വരത്ത് ഇടതിന് കുഞ്ഞമ്പു; കോന്നിയില്‍ തര്‍ക്കം

മഞ്ചേശ്വരത്ത് ഇടതിന് കുഞ്ഞമ്പു; കോന്നിയില്‍ തര്‍ക്കം

മഞ്ചേശ്വരം നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു. സ്ഥാനാര്‍ത്ഥിയെ തീരുമാനക്കാനായി ചേര്‍ന്ന കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സി എച്ച് കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് ചര്‍ച്ച ചെയ്തത്.

മഞ്ചേശ്വരത്ത് ഇടതിന് കുഞ്ഞമ്പു; കോന്നിയില്‍ തര്‍ക്കം
മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി നാളെ; നേതൃത്വം ഖമറുദ്ദീനൊപ്പം

മണ്ഡലം തിരിച്ചു പിടിക്കുമെന്നും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതില്‍ മുസ്ലിംലീഗിലെ തര്‍ക്കം യുഡിഎഫിന് വിനയാകുമെന്നും സി എച്ച് കുഞ്ഞമ്പു പ്രതികരിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റംഗം ജയാനന്ദ, ജില്ലാ കമ്മിറ്റിയംഗം ശങ്കര്‍ റൈ എന്നിവരെയാണ് മഞ്ചേശ്വരത്തേക്ക് സിപിഎം ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്.

മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുക്കാനാണ് സംസ്ഥാന സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയെ അകറ്റി നിര്‍ത്താന്‍ യുഡിഎഫിന് വോട്ട് മറിയ്ക്കുന്നുവെന്ന ആരോപണത്തിന് ഇടയാക്കരുത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കുഞ്ഞമ്പുവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. 2006ല്‍ ചേര്‍ക്കളം അബ്ദുള്ളയെ അട്ടിമറിച്ച് മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പു വിജയിച്ചിരുന്നു. ലീഗിലെ തര്‍ക്കമായിരുന്നു അന്ന ഇടതുപക്ഷത്തിന് തുണയായത്.

മഞ്ചേശ്വരത്ത് ഇടതിന് കുഞ്ഞമ്പു; കോന്നിയില്‍ തര്‍ക്കം
വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് തന്നെ; സംസ്ഥാനനേതൃത്വനിര്‍ദ്ദേശം എല്‍ഡിഎഫ് കണ്‍വീനര്‍ റിപ്പോര്‍ട്ട് ചെയ്തു

കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ സമവായമായില്ല. കെ യു ജനീഷ് കുമാറും എം എസ് രാജേന്ദ്രനുമാണ് സാധ്യതാപട്ടികയിലുള്ളത്. തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിട്ടു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മത്സരിപ്പിക്കണമെന്ന് ഒരുവിഭാഗം ഉയര്‍ത്തി. കെ എന്‍ ബാലഗോപാലിന്റെ പേര് ഉയര്‍ന്ന് വന്നെങ്കിലും സന്നദ്ധനല്ലെന്ന് അറിയിക്കുകയായിരുന്നു. സാമുദായിക നേതൃത്വത്തിനെ പിണക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് സംസ്ഥാന നേതൃത്വം നല്‍കിയ നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in