അരൂര്‍ വെച്ചുമാറ്റം ഉപേക്ഷിച്ചിട്ടില്ല ; വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെതിരെ യുവസ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസില്‍ ഊര്‍ജിത ആലോചന 

അരൂര്‍ വെച്ചുമാറ്റം ഉപേക്ഷിച്ചിട്ടില്ല ; വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെതിരെ യുവസ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസില്‍ ഊര്‍ജിത ആലോചന 

വട്ടിയൂര്‍ക്കാവില്‍ യുവസ്ഥാനാര്‍ത്ഥിക്കായി ആലോചന ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയില്‍ ഈ രീതിയില്‍ വികാരമുയര്‍ന്നു. ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ ഇടതുമുന്നണി രംഗത്തിറക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു ചിന്ത. . കൂടാതെ പരിഗണനയിലുള്ള മുതിര്‍ന്ന നേതാവ് പീതാംബരക്കുറുപ്പിനെതിരെ പ്രാദേശിക നേതാക്കളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലുമാണിത്. അങ്ങനെയെങ്കില്‍ എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥിന് നറുക്കുവീണേക്കും. പക്ഷേ ഇതിനായി എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ വെച്ചുമാറേണ്ടതുണ്ട്. നിലവില്‍ അരൂര്‍ എ ഗ്രൂപ്പിന്റേതും വട്ടിയൂര്‍ക്കാവ് ഐ ഗ്രൂപ്പിന്റേതുമാണ്. മാറ്റമുണ്ടായാല്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെയും വട്ടിയൂര്‍ക്കാവില്‍ പിസി വിഷ്ണുനാഥിന്റെയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പാകും.

അരൂര്‍ വെച്ചുമാറ്റം ഉപേക്ഷിച്ചിട്ടില്ല ; വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെതിരെ യുവസ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസില്‍ ഊര്‍ജിത ആലോചന 
വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് തന്നെ; സംസ്ഥാനനേതൃത്വനിര്‍ദ്ദേശം എല്‍ഡിഎഫ് കണ്‍വീനര്‍ റിപ്പോര്‍ട്ട് ചെയ്തു

വി. കെ പ്രശാന്തിനോട് ഏറ്റുമുട്ടാവുന്ന യുവ സ്ഥാനാര്‍ത്ഥിയെന്നതും പരിചയപ്പെടുത്തല്‍ ആവശ്യമില്ലെന്നതും വിഷ്ണുനാഥിന് അനുകൂല ഘടകമാണെന്ന് എ ഗ്രൂപ്പ് പറയുന്നു. വിഷ്ണുനാഥ് ആയാല്‍ മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചരണം സാധ്യമാകുമെന്നും നായര്‍ വിഭാഗക്കാരനെന്നതും ഗുണകരമാകുമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ശബരിമല വിഷയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതും കണക്കുകൂട്ടുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന സാഹചര്യത്തില്‍ വിഷ്ണുവിന് അവസരം നല്‍കണമെന്ന വാദവുമുണ്ട്. ഉമ്മന്‍ചാണ്ടി വിഷ്ണുനാഥിനായി ശക്തമായി രംഗത്തുണ്ട്.

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സമിതി, ഒന്നില്‍ കൂടുതല്‍ പേരുടെ ചുരുക്കപ്പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുകയാണ് ചെയ്യുകയെന്നായിരുന്നു സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെ കുറിച്ച് ദ ക്യു പ്രതികരണം തേടിയപ്പോള്‍ പി.സി വിഷ്ണുനാഥിന്റെ മറുപടി.
അരൂര്‍ വെച്ചുമാറ്റം ഉപേക്ഷിച്ചിട്ടില്ല ; വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെതിരെ യുവസ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസില്‍ ഊര്‍ജിത ആലോചന 
മുരളീധരന്റെ വട്ടിയൂര്‍ക്കാവ് ‘കൈ’വിട്ടാല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരം ; മുല്ലപ്പള്ളിക്ക് വെല്ലുവിളി 

അതേസമയം പീതാംബരക്കുറുപ്പിനെതിരെ വട്ടിയൂര്‍ക്കാവിലെ പ്രാദേശിക നേതാക്കള്‍ രംഗത്തുവന്നതിനെ തള്ളി കെ മുരളീധരന്‍ രംഗത്തെത്തിയിട്ടുമുണ്ട്. പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കെ മുരളീധരന്റെ താല്‍പ്പര്യം. പ്രതിഷേധത്തില്‍ കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുരളി പ്രതിനിധീകരിച്ച മണ്ഡലമായതിനാല്‍ വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തിന്റെ തീരുമാനത്തിന് നിര്‍ണായക പ്രാധാന്യമുണ്ട്. പീതാംബരക്കുറുപ്പിന്റെ പേര് പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക നേതാക്കള്‍ ഇന്ദിരാ ഭവന് മുന്നില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

അരൂര്‍ വെച്ചുമാറ്റം ഉപേക്ഷിച്ചിട്ടില്ല ; വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെതിരെ യുവസ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസില്‍ ഊര്‍ജിത ആലോചന 
ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരം പ്രതീക്ഷ കൈവിട്ട് ബിജെപി; രണ്ട് മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്തിരുന്നു.എ എം ആരിഫിനോട് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ തട്ടകത്തില്‍ 648 വോട്ടിന് ലീഡ് ചെയ്തു. അതിനാല്‍ മണ്ഡലത്തില്‍ അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി ഷാനിമോളാണെന്ന വികാരം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. അവര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനോടാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് താല്‍പ്പര്യം. പക്ഷേ മണ്ഡലങ്ങള്‍ വെച്ചുമാറാന്‍ എ ഐ ഗ്രൂപ്പുകള്‍ സന്നദ്ധരാകേണ്ടതുണ്ട്.

പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെ അരൂരിലെ വെച്ചുമാറ്റം ഉപേക്ഷിച്ചതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഐ ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഈ നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് ഒരു പ്രമുഖ എ ഗ്രൂപ്പ നേതാവ് ദ ക്യുവിനോട് വെളിപ്പെടുത്തി.
അരൂര്‍ വെച്ചുമാറ്റം ഉപേക്ഷിച്ചിട്ടില്ല ; വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെതിരെ യുവസ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസില്‍ ഊര്‍ജിത ആലോചന 
പരാതിക്കാരിയെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്; ബിജെപി നേതാവ് ചിന്‍മയാനന്ദ് പീഡനത്തിന് ഇരയാക്കിയ വിദ്യാര്‍ത്ഥിനിക്ക് റിമാന്‍ഡ് 

കോണ്‍ഗ്രസ് മത്സരിക്കുന്ന എറണാകുളം, കോന്നി, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തിലും ധാരണയായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കെപിസിസി തെരഞ്ഞെടുപ്പ് സമിതി നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ഒരോ മണ്ഡലങ്ങളിലേക്കും ഒന്നില്‍ കൂടുതല്‍ പേരുള്ള പട്ടിക തയ്യാറാക്കും. തുടര്‍ന്ന് ഹൈക്കമാന്‍ഡുമായുള്ള ആശയവിനിമയത്തിന് ശേഷം പ്രഖ്യാപിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in