News n Views

ഉരുള്‍പൊട്ടലല്ല, പുത്തുമലയിലേത് സോയില്‍ പൈപ്പിങ്ങിനെ തുടര്‍ന്നുള്ള ഭീമന്‍ മണ്ണിടിച്ചില്‍ 

THE CUE

വയനാട് പുത്തുമലയിലുണ്ടായത് സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ ഇടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ പഠനം.ഉരുള്‍പൊട്ടലല്ല ഉണ്ടായതെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി. 9 സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ച് താഴേക്ക് കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമി ഒലിച്ചുപോവുകയായിരുന്നു. ഇവിടത്തെ മേല്‍മണ്ണിന്റെ ആഴം 1.5 മീറ്ററാണ്. അതിനടിയില്‍ ചെരിഞ്ഞുള്ള പാറക്കെട്ടുമാണ്. ചെറിയ ഇടവേളകളില്‍ 2 തവണ പുത്തുമലയില്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. 5 ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്ക് ഇടിഞ്ഞ് ഇറങ്ങി മൂടിയത്.

ഒരാഴ്ചയോളം അതിതീവ്ര മഴയുണ്ടായതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. 5 ലക്ഷം ഘനമീറ്റര്‍ വെള്ളം കുത്തിയൊലിച്ചെന്നാണ് ഏകദേശ കണക്ക്. മേല്‍മണ്ണിന് 2.5 മീറ്ററെങ്കിലും ആഴമില്ലാത്ത മലമേഖലകളില്‍ ഇത്തരം ദുരന്തങ്ങള്‍ക്കുള്ള സാധ്യതയേറെയാണെന്നും മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. പുത്തുമലയില്‍ 1980 കളില്‍ തേയിലത്തോട്ടങ്ങള്‍ക്കായി വന്‍ തോതില്‍ മരം മുറി നടന്നിരുന്നു. ഇത് സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസത്തിന് ഇടയാക്കിയെന്നാണ് വകുപ്പിന്റെ നിഗമനം.

എന്താണ് സോയില്‍ പൈപ്പിങ് ?

മണ്ണിനടിയിലേക്ക് വെള്ളം ഇറങ്ങി ഭൂമിക്കുള്ളിലൂടെ ടണല്‍ മാതൃകയില്‍ ആഴമേറിയ കുഴി രൂപപ്പെടുന്നതാണ് സോയില്‍ പൈപ്പിങ്. നിരവധി കൈവഴികളായി ചെറുതുരങ്കങ്ങള്‍ രൂപപ്പെടുകയും അതിലൂടെ പശിമയുള്ള കളിമണ്ണ് പോലുള്ള വസ്തുക്കളും പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഈ പ്രക്രിയയിലൂടെ ആ പ്രദേശം ദുര്‍ബലമാക്കപ്പെടും. ഇത് മലയിടിയിയാന്‍ കാരണമാകും.

റെസിസ്റ്റിവിറ്റി ഇമേജിങ് വഴിയാണ് രൂപപ്പെടുന്ന ടണലിന്റെ വ്യാപ്തി കണ്ടെത്താനാവുക. ഭൂമിക്കുള്ളില്‍ നടത്തുന്ന ഒരു തരം സ്‌കാനിങ് ആണിത്. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഈ പ്രതിഭാസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് പിന്നാലെ തൃശൂരില്‍ ഈ പ്രതിഭാസം സ്ഥിരീകരിച്ചിരുന്നു.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT