News n Views

ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് പൊലീസ്,ജാമ്യത്തിന് നീക്കവുമായി സര്‍വേ ഡയറക്ടര്‍,സസ്‌പെന്‍ഷന്‍ വൈകുന്നു 

THE CUE

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്ന് ജാമ്യത്തിന് ശ്രമിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. സര്‍വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതില്‍ നടപടിയുണ്ടായില്ല. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ശ്രീറാമിന്റെ നീക്കം.

ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റുമായി പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ശേഷം ദേഹ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ തന്നിഷ്ടപ്രകാരം ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ശ്രീറാമിന് സാരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്നുള്ള വിവരം. അതേസമയം ശ്രീറാമിനെ സസ്‌പെന്റ് ചെയ്യാത്തതിലും പ്രതിഷേധമുയരുകയാണ്.

റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സര്‍വീസ് ചട്ടം. എന്നാല്‍ നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപമുയരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. അങ്ങനെ വന്നാല്‍ അച്ചടക്കനടപടി തിങ്കളാഴ്ചയേ ഉണ്ടാകൂവെന്നാണ് അറിയുന്നത്. മദ്യപിച്ച് അപകടമുണ്ടാക്കിയ ശ്രീറാമിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നത് വൈകിപ്പിച്ച പൊലീസ് നടപടി വിവാദമായിരുന്നു.

കൂടാതെ ശ്രീറാമില്‍ നിന്ന് നേരിട്ട് പൊലീസ് വിരലടയാളം ശേഖരിച്ചിട്ടുമില്ല. ബൈക്കില്‍ സഞ്ചരിക്കവെ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് ശ്രീറാം മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാറില്‍ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വഫ ഫിറോസെന്ന സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT