ശ്രീറാം അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

ശ്രീറാം അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. പോലീസ് സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെത്തിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ശ്രീറാം അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം
വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു; പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

നേരത്തെ അപകടം നടന്ന സമയത്ത് താനല്ല സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നായിരുന്നു ശ്രീറാമിന്റെ മൊഴി. അപകടത്തിന്റെ ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവറും വാഹനമോടിച്ചിരുന്നത് പുരുഷനാണെന്നും അയാള്‍ മദ്യപിച്ചിരുന്നുവെന്നും മൊഴി നല്‍കിയതോടെയാണ് ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന വിവരം പുറത്തായത്. വിവാദമായതോടെ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി.

ശ്രീറാം അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം
‘ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്റ്റേഷനിലെത്തിച്ചത്’;ഐഎഎസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞില്ലെന്നും മ്യൂസിയം എസ് ഐ; വീഡിയോ

മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് നേരത്തെ കേസ് ചുമത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in