ആര്‍ട്ടിക്കിള്‍ 370ഉം 35എയും എടുത്ത് കളയുമോ?; ആശങ്കയില്‍ കശ്മീര്‍ താഴ്‌വര
Deccan Herald

ആര്‍ട്ടിക്കിള്‍ 370ഉം 35എയും എടുത്ത് കളയുമോ?; ആശങ്കയില്‍ കശ്മീര്‍ താഴ്‌വര

കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ ആശങ്കയിലാണ്ട് കശ്മീര്‍ താഴ്‌വര. 35,000 അര്‍ദ്ധ സൈനികരെ വിന്യസിച്ചതും, സംസ്ഥാനം വിടണമെന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതും ആര്‍ട്ടിക്കിള്‍ 370ഉം 35 എയും പിന്‍വലിക്കാന്‍ വേണ്ടിയാണോ എന്ന സംശയം കശ്മീര്‍ സ്വദേശികളില്‍ ഉയര്‍ത്തുന്നുണ്ട്. കശ്മീരികള്‍ ഭീതിയിലാണ്ട് ഭക്ഷണവും അവശ്യസാധനങ്ങളും ശേഖരിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്നതും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമാണ് ഭരണഘടനയിലെ 370-ാം വകുപ്പ്. കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനാ അനുഛേദമാണ് ആര്‍ട്ടിക്കിള്‍ 370.

ഇന്ത്യന്‍ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പ്രസ്താവന നടത്തണമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് ലീഡറുമായ ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.

ജമ്മു കശ്മീരിന്റെ കാര്യത്തില്‍ അവസാനവാക്ക് പറയേണ്ടത് ഗവര്‍ണര്‍ അല്ല, ഇന്ത്യന്‍ ഗവണ്‍മെന്റാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അവരില്‍ നിന്ന് വ്യക്തത തേടുന്നത്.

ഒമര്‍ അബ്ദുള്ള

35 എ എടുത്തുകളയില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ചെയിന്‍ റിയാക്ഷന്‍ പോലെ ചിലത് സംഭവിക്കുന്നുണ്ട്. സൈനികവിന്യാസം വര്‍ധിപ്പിച്ചതും മറ്റ് നീക്കങ്ങളും ജനങ്ങളില്‍ ഭയമുണ്ടാക്കുകയാണ്. കശ്മീരികളെ ഇരുട്ടത്ത് നിര്‍ത്തിയിരിക്കുകയാണെന്നും മുന്‍മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കശ്മീരിലെ അവസ്ഥയെന്താണെന്നാണ് ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. അധികൃതരോട് ചോദിക്കുമ്പോള്‍ ഒന്നും സംഭവിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.

ഒമര്‍ അബ്ദുള്ള

ഓഗസ്റ്റ് അഞ്ച് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ എത്തിയിരിക്കണമെന്ന് തങ്ങളുടെ രാജ്യസഭാ-ലോക്‌സഭാ എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370ഉം 35എയും എടുത്ത് കളയുമോ?; ആശങ്കയില്‍ കശ്മീര്‍ താഴ്‌വര
ഒമ്പത്, പത്ത് ക്ലാസുകളിലും ഉച്ചഭക്ഷണം നല്‍കാനൊരുങ്ങി സര്‍ക്കാര്‍; ആഴ്ച്ചയില്‍ രണ്ട് ദിവസം മുട്ട നല്‍കാനും നിര്‍ദ്ദേശം

അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഭീകരര്‍ക്ക് പാകിസ്താന്‍ ആര്‍മി നല്‍കിയത് എന്ന് ആരോപിക്കുന്ന ലാന്‍ഡ് മൈനും അമേരിക്കന്‍ നിര്‍മ്മിത സ്‌നൈപ്പര്‍ തോക്കും സൈന്യം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ടൂറിസ്റ്റുകളും അമര്‍നാഥ് തീര്‍ത്ഥാടകരും ജമ്മു വിടണമെന്ന് ഉത്തരവുണ്ടായിരുന്നു. ശ്രീനഗര്‍ ഐഐടിയിലേതുള്‍പ്പെടെ കശ്മീരികളല്ലാത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും താഴ്‌വര വിടുകയാണ്. പെട്ടെന്നുണ്ടായ കേന്ദ്രസര്‍ക്കാര്‍ നീക്കം ടൂറിസം മുഖ്യ വരുമാനോപാധിയായ കശ്മീര്‍ സ്വദേശികളെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. ഇന്ത്യന്‍ വ്യോമസേനയുടെ ലോക് ഹീഡ് മാര്‍ട്ടിന്‍ സി 130കള്‍ ഇന്ന് കൂടുതല്‍ സൈനികരെ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമ്മു കശ്മീര്‍ പൊലീസ്, ചില ആരാധനാലയങ്ങള്‍ക്കും കോടതികള്‍ക്കും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് തയ്യാറെടുക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡി കശ്മീരില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തുമെന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച്ച ടൂറിസ്റ്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലും സേനാവിന്യാസത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഗവര്‍ണറുടെ വാദം.

അര്‍ദ്ധ സൈനികരെ വിന്യസിച്ചത് സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ്. സുരക്ഷാ മുന്‍കരുതലുകള്‍ മറ്റ് ചില വിഷയങ്ങളുമായി കൂട്ടിക്കുഴക്കുന്നതാണ് ഭയാശങ്കകള്‍ക്ക് കാരണം. ഊതിവീര്‍പ്പിച്ച അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.

ഗവര്‍ണര്‍

ആര്‍ട്ടിക്കിള്‍ 370ഉം 35എയും എടുത്ത് കളയുമോ?; ആശങ്കയില്‍ കശ്മീര്‍ താഴ്‌വര
കേന്ദ്രം തൊഴിലുറപ്പ് നിര്‍ത്തിയാല്‍ കേരളത്തില്‍ ജീവിതംമുട്ടുക 13 ലക്ഷം വൃദ്ധര്‍ക്ക്; തൊഴിലുറപ്പിനെ ആശ്രയിക്കുന്നത് 58 ലക്ഷം പേര്‍

ശനിയാഴ്ച്ച രാവിലെ മുതല്‍ പെട്രോള്‍ പമ്പുകളുടെയും എടിഎമ്മുകളുടേയും മരുന്നുകടകളുടേയും മുന്നില്‍ ക്യൂ ദൃശ്യമായെന്നും അരിയും പൊടികളും പാചക എണ്ണയും അടക്കമുള്ള അവശ്യസാധനങ്ങള്‍ വന്‍ തോതില്‍ വിറ്റഴിയുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ 370ഉം 35എയും എടുത്ത് കളയുമോ?; ആശങ്കയില്‍ കശ്മീര്‍ താഴ്‌വര
വാഹനമോടിച്ചിരുന്നത്‌ ശ്രീറാം തന്നെയെന്ന് സ്ഥിരീകരിച്ചു; പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

Related Stories

No stories found.
logo
The Cue
www.thecue.in